25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 24, 2024
December 23, 2024
December 22, 2024
December 10, 2024
December 8, 2024
December 3, 2024
November 29, 2024
November 28, 2024
November 27, 2024

സ്കൂൾ കെട്ടിടം മന്ത്രി പി എ മുഹമ്മദു റിയാസ് ഉദ്ഘാടനം ചെയ്തു

Janayugom Webdesk
ഫറോക്ക്
January 3, 2022 6:07 pm

നല്ലൂർ നാരായണ എൽ പി ബി സ്കൂളിൽ നിർമ്മിച്ച ടി മൂസ മാസ്റ്റർ സ്മാരക കെട്ടിടം മന്ത്രി പി എ മുഹമ്മദു റിയാസ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമാക്കാൻ സർക്കാർ പ്രതിജ്ഞാ ബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
ഫറോക്ക് നഗരസഭ ചെയർമാൻ എൻ സി അബ്ദുൽ റസാഖ് അധ്യക്ഷനായിരുന്നു. ഫർണീച്ചർ സമർപ്പണം വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി കൺവീനർ എം സമീഷ് നിർവഹിച്ചു. 

മൂസ മാസ്റ്റർ അനുസ്മരണ പ്രഭാഷണം പി വി ഷാഹുൽ ഹമീദ് നടത്തി. പ്രധാനധ്യാപിക പി ബീന , കൗൺസിലർമാരായ കെ വിജിത കുമാരി, മാളിയേക്കൽ മുഹമ്മദ്, എൻ പ്രജല, കെ മുഹമ്മദ് കോയ, പി കെ അബ്ദുൽ സലാം, സനൂബിയ നിയാസ്, പി ടി എ പ്രസിഡണ്ട് കെ ജലാലുദ്ദീൻ, എൻ ഹരിലാൽ, കെ വീരമണികണ്ഠൻ, ടി പി മിനിമോൾ, കെ അബ്ദുൽ ലത്തീഫ്, മാനേജർ ടി കെ പാത്തുമ്മ, ടിസുഹൈൽ എന്നിവർ സംസാരിച്ചു. 

eng­lish sum­ma­ry: T Moosa Mas­ter Memo­r­i­al School build­ing was inau­gu­rat­ed by Min­is­ter PA Muham­mad Riyaz
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.