23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
December 6, 2024
November 28, 2024
October 9, 2024
October 8, 2024
August 24, 2024
August 21, 2024
July 5, 2024
June 24, 2024
May 24, 2024

വനിതാ ടി-20 ചലഞ്ചിനുള്ള ടീമുകളെ പ്രഖ്യാപിച്ചു

Janayugom Webdesk
പൂനെ
May 16, 2022 6:18 pm

ഈ മാസം നടക്കാനിരിക്കുന്ന വനിതാ ടി-20 ചലഞ്ചിനുള്ള ടീമുകളെ പ്രഖ്യാപിച്ചു. മൂന്ന് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. സൂപ്പർ നോവ, ട്രെയിൽബ്ലേസേഴ്സ്, വെലോസിറ്റി എന്നീ ടീമുകളെ യഥാക്രമം ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശർമ്മ എന്നിവർ നയിക്കും. മെയ് 23 മുതൽ മെയ് 28 വരെ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലാണ് വനിതാ ടി-20 ചലഞ്ച് നടക്കുക.

16 താരങ്ങൾ വീതം ഉൾക്കൊള്ളുന്ന ടീമുകളിൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം 12 രാജ്യാന്തര താരങ്ങളും ഉണ്ട്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ എന്നീ ടീമുകളിൽ നിന്നുള്ള ചില മുൻനിര താരങ്ങളാണ് ടൂർണമെന്റിൽ കളിക്കുക.

കൂടാതെ കേരള സ്പിന്നർ കീർത്തി ജെയിംസ് ദീപ്തി ശർമ്മയുടെ വെലോസിറ്റിയിൽ ഇടംപിടിച്ചു. അടുത്തിടെ സമാപിച്ച സീനിയർ വനിതാ ടി-20 ട്രോഫിയിലെ തകർപ്പൻ പ്രകടനമാണ് താരത്തിനു തുണയായത്.

Eng­lish summary;The teams for the Wom­en’s T20 Chal­lenge have been announced

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.