
ജനവാസ മേഖലയില്‍ ഇറങ്ങി നിരവധി കന്നുകാലികളെ കൊന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്ക് ദേവർഷോല പഞ്ചായത്ത് കൊട്ടായി മട്ടം ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് മൂന്നു വയസുള്ള ആൺകടുവയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയിൽ കുടുങ്ങിയ കടുവയെ വനംവകുപ്പ് ശനിയാഴ്ച മുതുമല ഉള്‍വനത്തിൽ തുറന്നുവിട്ടു. പ്രദേശത്ത് 25ലധികം കന്നുകാലികളെയാണ് കടുവ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.