23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 17, 2024
August 2, 2024
June 27, 2023
January 5, 2023
January 5, 2023
May 25, 2022
April 22, 2022
March 28, 2022

ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ ടയർ പൊട്ടി

Janayugom Webdesk
റിയാദ്
May 25, 2022 9:00 am

ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയർ പൊട്ടി. കോഴിക്കോട്-റിയാദ് സെക്ടറിലെ ഐഎക്സ് 1321 വിമാനത്തിന്റെ ടയറാണ് റിയാദ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് പൊട്ടിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ഇടത് ഭാഗത്തെ ടയറാണ് പൊട്ടിയത്. റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് രാത്രി 11.45ന് തിരികെ മടങ്ങേണ്ട വിമാനത്തിന്റെ ടയറാണ് പൊട്ടിയത്. വിമാനത്തിന്റെ ഇടത് ടയർ പരന്ന നിലയിലായിരുന്നു. തുടർന്ന് വിമാനം റൺവേയിൽ നിർത്തി.

Eng­lish summary;The tire of the Air India flight explod­ed dur­ing landing

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.