22 January 2026, Thursday

Related news

January 15, 2026
January 15, 2026
December 15, 2025
December 6, 2025
November 28, 2025
November 24, 2025
November 6, 2025
November 4, 2025
November 4, 2025
October 13, 2025

പി കെ ബിജുവിന്‍റെ പുതിയ ചിത്രം ‘ആണ്‍ഗര്‍ഭത്തി‘ന്റെ ടൈറ്റില്‍ റിലീസ് ചെയ്തു

Janayugom Webdesk
കൊച്ചി
February 2, 2024 6:03 pm

വിവര സാങ്കേതിക വിദ്യയിലുണ്ടായ കുതിച്ചുചാട്ടം മലയാള സിനിമയ്ക്ക് മാറ്റങ്ങള്‍ക്ക് തുടക്കമായെന്ന് പ്രമുഖ തിരക്കഥാകൃത്ത് പി എസ് റഫീക്ക് പറഞ്ഞു. യുവസംവിധായകന്‍ പി കെ ബിജുവിന്‍റെ പുതിയ ചിത്രമായ ‘ആണ്‍ഗര്‍ഭത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്ത് സംസാരിക്കുകയായിരുന്നു റഫീക്ക്. പ്രേക്ഷക ശ്രദ്ധ നേടിയ 4 ചിത്രങ്ങള്‍ക്ക് ശേഷം പി കെ ബിജു ഒരുക്കുന്ന സിനിമയാണ് ആണ്‍ഗര്‍ഭം‘ബിജുവിന്‍റെ പതിവ് ചിത്രങ്ങള്‍ പോലെ തന്നെ സാമൂഹ്യ രാഷ്ട്രീയമാണ് ആണ്‍ഗര്‍ഭവും ചര്‍ച്ച ചെയ്യുന്നത്. 

ചിത്രം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന പ്രമേയമാണെന്ന് സംവിധായകന്‍ ബിജു പറഞ്ഞു. കൊടുങ്ങല്ലൂര് നടന്ന ചടങ്ങില്‍ കവി കെ പി സത്യന്‍ ചിത്രകാരനും ശില്പിയുമായ ഡാവിഞ്ചി സുരേഷ്, ഷെജീര്‍ അഴീക്കോട്, ക്യാമറാ മാന്‍ സുല്‍ഫി ബൂട്ടോ, താരങ്ങളായ ഷാജിക്കാ ഷാജി, നിസാർറം ജാൻ, ബിജി കോഴിക്കോട്, സംവിധായകന്‍ പി കെ ബിജു തുടങ്ങി നാടക ചലച്ചിത്ര രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു.

Eng­lish Summary:The title of PK Biju’s new film ‘Angarb­ham’ has been released
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.