സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. രാത്രി 12 മണി മുതല്‍ ആഴക്കടല്‍ മത്സ്യബന്ധനം പുനരാരംഭിക്കും. 52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ഇന്ന് അര്‍ധരാത്രിയോടെ അറ്റകുറ്റപ്പണികള്‍ നടത്തിയ ബോട്ടുകള്‍ വീണ്ടും കടലിലേക്കിറങ്ങും. ചാകര പ്രതീക്ഷിച്ച് പോകുന്ന ബോട്ടുകള്‍ നാളെ രാവിലെയോടെയാകും തിരിച്ചെത്തുക.
വറുതിക്കാലത്തിനുശേഷം യന്ത്രവല്‍കൃത യാനങ്ങള്‍ വീണ്ടും കടലിലേക്ക് പോകുമ്പോള്‍ നിലവിലെ ഇന്ധനവില വര്‍ദ്ധനവില്‍ മേഖല എത്ര കാലം അതിജീവിക്കുമെന്ന ആശങ്കയിലാണ് ബോട്ട് ഉടമകള്‍. കടലില്‍ പോകുന്ന ബോട്ടുകള്‍ക്കായി വാങ്ങുന്ന ഡീസലിന് റോഡ് നികുതി ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.
English summary; The trolling ban will end tonight
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.