ഉക്രെയ്നിന് 800 ദശലക്ഷം ഡോളർ സുരക്ഷാ സഹായം നല്‍കാനൊരുങ്ങി യുഎസ്. ഇന്നാണ് പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ജോ ബൈഡൻ സുരക്ഷാ സഹായം പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് അമേരിക്കയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനുപുറമെ ശനിയാഴ്ച ഉക്രെയ്‌നിന് 200 ദശലക്ഷം ഡോളറിന്റെ അധിക സൈനിക ഉപകരണങ്ങൾ ബൈഡൻ അനുവദിച്ചിരുന്നു.
അതേസമയം പ്രഖ്യാപിക്കാനിരിക്കുന്ന സുരക്ഷാ സഹായത്തിൽ എന്തെല്ലാം ഉൾപ്പെടുത്തുമെന്നുള്ളതിന്റെ വിശദാംശങ്ങൾ വൈറ്റ് ഹൗസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വർഷം 600-ലധികം സ്റ്റിംഗർ മിസൈലുകള്‍, ഏകദേശം 2,600 ജാവലിൻ ആന്റി-ആർമർ സിസ്റ്റം, റഡാർ സംവിധാനങ്ങൾ, ഹെലികോപ്റ്ററുകൾ, ഗ്രനേഡ് ലോഞ്ചറുകൾ, തോക്കുകൾ, വെടിമരുന്ന്, മറ്റ് ഉപകരണങ്ങൾ എന്നിവ യുഎസ് യുക്രെയ്‌നിന് നൽകിയിരുന്നു.
English Summary: The U.S. is set to announce $ 800 million to Ukraine
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.