17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 8, 2025
April 1, 2025
March 13, 2025
February 9, 2025
January 23, 2025
January 13, 2025
January 13, 2025
January 11, 2025
January 10, 2025
January 8, 2025

കടൽഭിത്തി നിർമാണം യുഡിഎഫ് തടസപ്പെടുത്തി

Janayugom Webdesk
ഗുരുവായൂർ
March 13, 2025 11:31 am

കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ തീരപ്രദേശമായ അണ്ടത്തോട് മുതല്‍ മന്ദലാംകുന്ന് വരെയുള്ള കടല്‍ ഭിത്തി നിർമാണം തടസപ്പെടുത്തി യുഡിഎഫ് കക്ഷികള്‍. തീരദേശ വാസികളുടെയും രാഷ്ട്രിയ കക്ഷികളുടെയും ദീർഘനാളത്തെ ആവശ്യമായിരുന്നു കടല്‍ ഭിത്തി നിർമാണം. ഒടുവിൽ നാലര കോടി രൂപ ബജറ്റിൽ വകയിരുത്തി പദ്ധതി രൂപീകരിച്ച് പ്രവർത്തി ടെഡർ ചെയ്ത് അണ്ടത്തോട് മുതൽ മന്ദലാംകുന്ന് വരെയുള്ള അഞ്ഞൂറ് മീറ്റർ നീളത്തിലുള്ള കടൽ ഭിത്തിയുടെ നിർമാണം തുടങ്ങിയത്. മുസ്ലിം ലീഗ് ഉൾപ്പടെയുള്ള യുഡിഎഫ് രാഷ്ട്രിയ കക്ഷികൾ നിർമാണത്തിന് കൊണ്ടുവന്ന മെറ്റിരിയൽ വണ്ടികൾ തടഞ്ഞ് സമരമാരംഭിച്ചു. കടൽ ഭിത്തി ഇവിടെ നിർമിച്ചാൽ മറ്റു പ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാകുമെന്നാണ് സമരക്കാർ പറയുന്നത്. എന്നാൽ ഇതിന്റെ ശാസ്ത്രീയ അടിത്തറ തെളിയിക്കപ്പെട്ടിട്ടില്ല. 

കടൽ ഭിത്തി അശാസ്ത്രിയമാണെന്നും പുലിമുട്ടോ ടെട്രോ പോഡോ വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ അടിയന്തര പ്രാധാന്യത്തോടെ കടൽ ഭിത്തി നിർമാണം പൂർത്തികരിച്ചില്ലെങ്കിൽ തീരദേശവാസികളുടെ ജിവിതത്തെപ്രതികൂലമായ് ബാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. ഓരോ വർഷവും രണ്ടോ മൂന്നോ മീറ്റർ വെച്ച് കടൽ കയറി തീരശോഷണംനടന്നുകൊണ്ടിരിക്കുകയാണ് ഈ പ്രദേശങ്ങളില്‍. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നിർമിച്ച സിമന്റ് ബഞ്ചുകളും ശുചിമുറികളും ഇന്ന് പൂർണ്ണമായും കടലിനടിയിലാണ്. പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് വിദഗ്ധരായ ഉദ്യാഗസ്ഥരേയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് യോഗം ചേരണമെന്ന് സിപിഐ പുന്നയൂർക്കുളം ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.