23 January 2026, Friday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

വാജി വാഹനം തന്ത്രിക്ക് കൈമാറിയത് യുഡിഎഫ് ബോർഡ്

Janayugom Webdesk
കൊച്ചി
January 16, 2026 11:07 pm

ശബരിമലയിലെ വാജി വാഹന കൈമാറ്റത്തിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി ദേവസ്വം ബോർഡ് ഉത്തരവ്. ക്ഷേത്ര വസ്തുക്കൾ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്ന ചട്ടം ലംഘിച്ചാണ് തന്ത്രിക്ക് വാജി വാഹനം കൈമാറിയത്. യുഡിഎഫ് നിയമിച്ച ബോർഡാണ് ഇത് കൈമാറിയത്. 2012ലെ ഉത്തരവിലാണ് ക്ഷേത്ര വസ്തുക്കൾ ദേവസ്വം സ്വത്തായി സൂക്ഷിക്കണമെന്ന ചട്ടമുള്ളത്. ഇതിൽ വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പുതിയവ സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് തീരുമാനം. ഈ ഉത്തരവ് നിലനിൽക്കെയാണ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബോർഡ് 2017ല്‍ വാജി വാഹനം തന്ത്രിക്ക് നൽകിയത്. എന്നാൽ തന്ത്രസമുച്ചയത്തിൽ പറയുന്നതനുസരിച്ചാണ് തന്ത്രിക്ക് നൽകിയതെന്ന് ദേവസ്വം ബോർഡ് മുൻ അംഗം അജയ് തറയിൽ പറഞ്ഞു. 2012ലെ ബോർഡ് കമ്മിഷണറുടെ ഉത്തരവ് അവ്യക്തമാണെന്നും ആ ഉത്തരവുകൊണ്ട് അതുവരെ തുടരുന്ന ആചാരങ്ങൾ ഇല്ലാതാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.