8 December 2025, Monday

Related news

December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 2, 2025
December 1, 2025
November 25, 2025
November 24, 2025
November 22, 2025

ആരോഗ്യമേഖലയെ വെന്റിലേറ്ററിലാക്കിയത് യുഡിഎഫ് സർക്കാർ; ആര്‍ദ്രം മിഷനിലൂടെ മാറ്റിയെടുത്തത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 23, 2025 7:17 pm

ആരോഗ്യമേഖലയെ വെന്റിലേറ്ററിലാക്കിയത് യുഡിഎഫ് സർക്കാരാണെന്നും ആര്‍ദ്രം മിഷനിലൂടെ മാറ്റിയെടുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്‌തതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യരംഗത്തെ ബജറ്റുവിഹിതം മൂന്നിരട്ടിയായി ഉയര്‍ത്തിയതും എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് .ആരോഗ്യമേഖലയെ കരിവാരിത്തേയ്ക്കാനാണ് പ്രതിപക്ഷനേതാവിന്റെ ശ്രമമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

 

കോവിഡ് വന്നപ്പോള്‍ മാസ്‌ക് ‚സാനിറ്റൈസര്‍ ‚പിപിഇ കിറ്റ്, ഓക്‌സി മീറ്റര്‍ എന്നിവയുടെ ഡിമാന്റ് വർധിച്ചു . പിപിഇ കിറ്റ് ഇല്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ മരിച്ചുവീഴുന്ന അവസ്ഥ ഊഹിക്കാന്‍ പോലും കഴിയുമായിരുന്നില്ല .ഓര്‍ഡര്‍ നല്‍കിയ കമ്പനി പകുതിയെണ്ണം മാത്രം നല്‍കിയപ്പോഴാണ് മറ്റൊരു കമ്പനിക്ക് പി പി ഇ കിറ്റ് വാങ്ങുവാൻ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത് . ഇനിയെല്ലാം നിയമസഭയുടെ പബ്ളിക്ക് അക്കൗണ്ടസ് കമ്മിറ്റി പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഔദ്യോഗിക വിദഗ്ധ സമിതിയെയാണ് സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാൻ ചുമതലപ്പെടുത്തിയത്. അടിയന്തര സാഹചര്യത്തിനൊപ്പം പെരുമാറേണ്ടി വന്നിട്ടുണ്ട്. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സർക്കാർ നൽകിയിരുന്നു . എത്രകാലം കോവിഡ് നിലനില്‍ക്കുമെന്ന് പ്രവചിക്കാനാകാത്ത സാഹചര്യമായിരുന്നു. സങ്കീർണമായ മാനദണ്ഡങ്ങളെല്ലാം പാലിച്ച് മുന്നോട്ട് പോയാൽ മതിയായിരുന്നു എന്നാണോ പ്രതിപക്ഷം പറയുന്നത്. പിപിഇ കിറ്റ് വിഷയത്തില്‍ സി ആന്‍ഡ്‌ എജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതാണ്. ഈ വിഷയം ഒന്നിലേറെ തവണ സഭയിലും ഉന്നയിച്ചതും മറുപടി നല്‍കിയതുമാണ്. മറ്റ് സംസ്ഥാനങ്ങളും ഏജന്‍സിയും വന്‍തോതില്‍ പിപിഇ കിറ്റുകള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. കോവിഡ് കാലവും സാധാരണ കാലവും തമ്മിലുള്ള വ്യത്യാസമുണ്ട്. കണക്കുകൾ കൂട്ടി വെച്ച് വിലയിരുത്തിയാൽ ശരിയാകില്ല. അവ്യക്തത സൃഷ്ടിക്കുകയാണ് സിഎജി ചെയ്തത്. അവശ്യസാധന ക്ഷാമമോ വിലക്കയറ്റമോ കണക്കിലെടുത്തല്ല സിഎജി റിപ്പോർട്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി.

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.