14 December 2025, Sunday

Related news

November 19, 2025
November 19, 2025
November 12, 2025
November 11, 2025
November 5, 2025
October 31, 2025
October 7, 2025
September 27, 2025
September 27, 2025
September 26, 2025

മാധ്യമവേട്ടയില്‍ ആശങ്കയെന്ന് യുഎന്‍

Janayugom Webdesk
ജനീവ
October 5, 2023 10:44 pm

ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണത്തില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷൻ ഓഫിസ് (ഒഎച്ച്സിഎച്ച്ആര്‍). ഡല്‍ഹിയില്‍ മാധ്യമ സ്ഥാപനങ്ങളിലും പ്രവര്‍ത്തകരുടെ വീടുകളില്‍ പരിശോധന നടന്നെന്ന റിപ്പോര്‍ട്ട് ആശങ്ക ഉളവാക്കുന്നതായി യുഎന്‍എച്ച്ആര്‍സി പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണമെന്നും സ്വതന്ത്രപ്രവര്‍ത്തനത്തിനും തുറന്ന ചര്‍ച്ചകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും അവകാശമുണ്ടെന്നും അതിനുള്ള ഇടം ഉണ്ടായിരിക്കണമെന്നും യുഎന്‍എച്ച്ആര്‍സി പ്രതികരിച്ചു.

ന്യൂസ് ക്ലിക്കില്‍ പ്രവര്‍ത്തിച്ചിരുന്നവരെ തടഞ്ഞുവച്ചത് ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങള്‍ക്കിടയില്‍ ഞെട്ടലുണ്ടാക്കിയതായി യുഎന്‍എച്ച്ആര്‍സി പ്രസ്താവനയില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍, പാര്‍ട്ട് ടൈം ജീവനക്കാര്‍, മറ്റ് അനുബന്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ വീടുകളിലെല്ലാം പരിശോധന നടത്തി. ഇത് മാധ്യമപ്രവര്‍ത്തകരെ തീവ്രവാദികള്‍ക്ക് സമാനമായി ചിത്രീകരിക്കലാണെന്നും ജനാധിപത്യത്തിന്റെ മാതാവെന്ന് അറിയപ്പെടുന്ന ഇന്ത്യക്ക് ഭൂഷണമല്ലെന്നും യുഎന്‍എച്ച്ആര്‍സി ചൂണ്ടിക്കാട്ടി.

മോഡി ഭരണത്തില്‍ മാധ്യമസ്വാതന്ത്ര്യ സൂചികയില്‍ ഇന്ത്യ അവസാന 20ല്‍ ലെത്തിയിട്ടുണ്ട്. 180 രാജ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന സൂചികയില്‍ രാജ്യത്തിന്റെ സ്ഥാനം 161 ആണ്.

Eng­lish Sum­ma­ry: The UN is con­cerned about media poaching

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.