23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 30, 2024
November 30, 2024
November 9, 2024
November 9, 2024
October 18, 2024
October 17, 2024
October 15, 2024
October 3, 2024
October 1, 2024

മാധ്യമപ്രവര്‍ത്തനം രാജ്യദ്രോഹക്കുറ്റമല്ലെന്ന് അമേരിക്ക

Janayugom Webdesk
വാഷിങ്ടണ്‍
December 30, 2021 9:27 pm

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തനം രാജ്യദ്രോഹക്കുറ്റമല്ലെന്ന് അമേരിക്ക. ഹോങ്കോങിലെ ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ സ്റ്റാന്‍ഡ് ന്യൂസില്‍ നടത്തിയ റെയ്ഡിനെ വിമര്‍ശിച്ചുകൊണ്ടാണ് അമേരിക്കയുടെ പ്രതികരണം. രാജ്യദ്രോഹപരമായ വാർത്തകൾ പ്രസിദ്ധീകരിച്ചുവെന്നാരോപിച്ചാണ് ഹോ​ങ്കോങിലെ സ്റ്റാൻഡ് ന്യൂസ് മാധ്യമ സ്ഥാപനത്തിൽ റെയ്‌ഡ് നടത്തി മുതിർന്ന ജീവനക്കാരെയടക്കം ഏഴ് പേരെ അറസ്റ്റ് ചെയ്തിരുന്നു അടുത്തിടെ പ്രാബല്യത്തിൽ വന്ന ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ച് ഹോങ്കോങ് ഭരണകൂടം നഗരത്തിൽ ഉയർന്നുവരുന്ന എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നെന്ന വിമർശനങ്ങൾക്കിടയാണ് പുതിയ സംഭവം. സ്റ്റാൻഡ് ന്യൂസിന്റെ ആ​ക്​​ടി​ങ്​ ചീ​ഫ്​ എ​ഡി​റ്റ​ർ​മാ​രാ​യ ചു​ങ്​ പു​യി​കൂ​ൻ, പാ​ട്രി​ക്​ ലാം ​എ​ന്നി​വ​രും ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളാ​യ മാ​ർ​ഗ​ര​റ്റ്​ എ​ൻ.​ജി, ക്രി​സ്റ്റീ​ൻ ഫാ​ങ്, ചോ ​താ​റ്റ്​ ചി, ​പോപ്പ് താരവും ഡെമോക്രസി ഐക്കണുമായി അറിയപ്പെടുന്ന ഡെനിസ് ഹോയും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായതെന്നാണ് വിവരം. 

രാ​ജ്യ​ദ്രോ​ഹ​പ​ര​മാ​യ വാർത്തകൾ പ്രസിദ്ധീകരിക്കാൻ​ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കു​റ്റം ചു​മ​ത്തി​യാ​യി​രു​ന്നു അ​റ​സ്റ്റ്. 200ൽ ​ഏ​റെ പൊ​ലീ​സു​കാ​രാ​ണ്​ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. തുടർന്ന് സ്ഥാ​പ​ന​ത്തി​ലെ ക​മ്പ്യൂ​ട്ട​റു​ക​ളും മ​റ്റ്​ രേ​ഖ​ക​ളും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. തുടർന്ന് സ്റ്റാ​ന്‍ഡ്​ ന്യൂ​സ്​ പൂ​ട്ടു​ക​യാ​ണെ​ന്നു കാ​ണി​ച്ച്​ ​പ​ത്രം അ​ധി​കൃ​ത​ർ ഫേ​സ്​​ബു​ക്കി​ൽ പോ​സ്റ്റി​ട്ടു. ഹോ​ങ്കോങിലെ ജനാധിപത്യ അനുകൂല മാധ്യമ സ്ഥാപനമായിരുന്നു സ്റ്റാൻഡ് ന്യൂസ്. ഇതിന് മുൻപും രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഹോ​ങ്കോങിലെ പ്രമുഖ മാധ്യമസ്ഥാപനമായ ആപ്പിൾ ഡെയിലിയിലും റെയ്ഡ് നടത്തി പൂട്ടിച്ചിരുന്നു. ചൈനയുടേയും ഹോങ്കോങ്ങിന്റെയും നടപടികള്‍ തിരുത്തണമെന്നും യുഎസ് ആവശ്യപ്പെട്ടു. 

ENGLISH SUMMARY:The Unit­ed States has said that jour­nal­ism is not a crime
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.