14 October 2024, Monday
KSFE Galaxy Chits Banner 2

Related news

September 19, 2024
March 17, 2024
February 22, 2024
January 13, 2024
December 30, 2023
December 29, 2023
December 6, 2023
November 29, 2023
November 20, 2023
October 22, 2023

വാഷിങ്ടണിലെ അഫ്ഗാന്‍ എംബസിയുടെ നിയന്ത്രണം യുഎസ് ഏറ്റെടുത്തു

Janayugom Webdesk
വാഷിങ്ടണ്‍
May 18, 2022 9:39 pm

അഫ്ഗാനിസ്ഥാന്റെ വാഷിങ്ടണിലെ എംബസിയുടേയും ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ. ബെവേര്‍ലി ഹില്‍സ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളുടെയും നിയന്ത്രണം ഏറ്റെടുത്തതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്.

എംബസിയുടേയും കോണ്‍സുലേറ്റുകളുടെയും സുരക്ഷാ ചുമതല ഏറ്റെടുക്കുന്നതായും തങ്ങളുടെ അനുവാദമില്ലാതെ എംബസിയില്‍ പ്രവേശനാനുമതിയില്ലെന്നും സ്റ്റേറ്് ഡിപ്പാര്‍ട്ട്മെന്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

അഫ്ഗാനിസ്ഥാനോടുള്ള യുഎസിന്റെ നയത്തിൽ മാറ്റം സംഭവിച്ചതായി നടപടി സൂചിപ്പിക്കുന്നില്ലെന്നും ഐക്യരാഷ്ട്രസഭയിലേക്കുള്ള അഫ്ഗാൻ ദൗത്യത്തെ ഇത് ബാധിച്ചിട്ടില്ലെന്നും യുഎസ് അറിയിച്ചു. അഷറഫ് ഗാനി സര്‍ക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത താലിബാനെ യുഎസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനുമായിട്ടുള്ള ഔപചാരിക നയതന്ത്ര ബന്ധങ്ങളും യുഎസ് അവസാനിപ്പിച്ചിരുന്നു.

Eng­lish summary;The US has tak­en con­trol of the Afghan embassy in Washington

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.