9 January 2026, Friday

Related news

January 7, 2026
January 6, 2026
January 6, 2026
January 4, 2026
January 4, 2026
January 3, 2026
January 2, 2026
January 2, 2026
January 2, 2026
January 1, 2026

ഇന്ത്യയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി യുഎസ് ഇൻഡോ പസഫിക് കമാൻഡ് മേധാവി

Janayugom Webdesk
ന്യൂഡൽഹി
March 20, 2025 6:13 pm

യുഎസ് ഇൻഡോ പസഫിക് കമാൻഡ് മേധാവി സാമുവൽ ജെ പപ്പാരോ, ഇന്ത്യയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഇന്ത്യ‑യുഎസ് സൈനിക ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനുള്ള വഴികൾ പ്രധാന ചർച്ചാ വിഷയങ്ങളായി. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൌഹാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയുടെയും യുഎസിൻറെയും ആഗോള പങ്കാളിത്തം ഉറപ്പാക്കുന്നതിനും, ഇന്ത്യയുടെ ഭൌമ രാഷ്ട്രീയ സമ്മേളനമായ റയ്സിന ഡയലോഗിൽ പങ്കെടുക്കുന്നതിനുമായി മാർച്ച് 16 മുതൽ 19 വരെ അദ്ദേഹം ഇന്ത്യയിലുണ്ടായിരുന്നു.

ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഇന്ത്യ‑യുഎസ് സംരംഭമായ COMPACT(കാറ്റലൈസിംഗ് ഓപ്പർച്യുണിറ്റീസ് ഫോർ മിലിട്ടറി പാർട്ണർഷിപ്പ്, ആക്സിലറേറ്റഡ് കൊമേഴ്‌സ് ആൻഡ് ടെക്‌നോളജി) എന്ന ആശയത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് പപ്പാരോയുടെ ഈ സന്ദർശനം സഹായിച്ചതായി അമേരിക്കയുടെ വായനാക്കുറിപ്പിൽ പറയുന്നു.

പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജ്ജം, സാങ്കേതികവിദ്യ, നവീകരണം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ സഹകരണത്തിന്റെ ഒന്നിലധികം സ്തംഭങ്ങളിൽ പരിവർത്തനാത്മകമായ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്ന COMPACT ഫെബ്രുവരിയിലാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി മോദിയും ചേർന്ന് തുടക്കം കുറിച്ചത്.

റെയ്‌സിന ഡയലോഗിന്റെ ഭാഗമായി ക്വാഡ് രാജ്യങ്ങളായ ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലെ ഉന്നത പ്രതിരോധ, സുരക്ഷാ ഉദ്യോഗസ്ഥർ വിപുലമായ ചർച്ചകൾ നടത്തിയതായാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.