28 December 2025, Sunday

ടിക് ടോക്കിന് നിരോധിക്കാനൊരുങ്ങി യുഎസ്

Janayugom Webdesk
വാഷിങ്ടണ്‍
March 29, 2023 8:55 am

ടിക് ടോക്കിന് നിരോധനമേർപ്പെടുത്താൻ ഒരുങ്ങി അമേരിക്കയും. അമേരിക്കൻ ജനപ്രതിനിധി സഭയിൽ നിരോധനം ആവശ്യപ്പെട്ടുകൊണ്ടുള്ള ബിൽ പാസായാൽ പ്രസിഡന്റ് ജോ ബൈഡന് ആപ്പ് നിരോധിക്കാനാകും. സർക്കാർ പ്രതിനിധികളുടെ മൊബൈൽ ഫോണുകളിൽ ടിക്ടോക് നിരോധിച്ചു കൊണ്ട് അമേരിക്ക ഉത്തരവിറക്കിയിരുന്നു.

ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലാണ് ടിക് ടോക്ക്. അമേരിക്കയിൽ മാത്രം 15 കോടി ഉപയോക്താക്കളാണ് ആപ്പിനുള്ളത്. കഴിഞ്ഞയാഴ്ച അമേരിക്കൻ കോൺഗ്രസിൻ്റെ കമ്മിറ്റിക്കു മുന്നിൽ ടിക് ടോക്ക് സിഇഒ ഷൂ സി ച്യൂ ഹാജരായിരുന്നു. ഡാറ്റ സംരക്ഷണം വ്യക്തിഗത വിവരങ്ങളുടെ ചോർച്ച തടയാനുമുള്ള ടിക് ടോക്ക് ടെക്സാസ് പ്രോജക്ടിനെ സംബന്ധിച്ചും വിവരങ്ങൾ കൈമാറി.

അതേസമയം ആപ്പ് ഉപയോഗിച്ച് രഹസ്യ വിവരങ്ങൾ ചോർത്തുന്നില്ലെന്ന് ചൈനീസ് സർക്കാരും വ്യക്തമാക്കിയിരുന്നു. 2020‑ൽ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റായിരിക്കെ ടിക് ടോക്ക് വി ചാറ്റും നിരോധിക്കാൻ ശ്രമിച്ചെങ്കിലും കോടതികൾ ഇടപെട്ട് നിരോധനം നീക്കിയിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ തുടര്‍ന്ന് ഇന്ത്യ അടക്കം നിരവധി രാജ്യങ്ങൾ ടിക്ടോക് നിരോധിച്ചത്. 

Eng­lish Summary;The US is about to ban Tik Tok
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.