
ബീഫ്, കാപ്പി, തക്കാളി എന്നിവയുൾപ്പെടെ വിവിധ ബ്രസീലിയൻ കാർഷിക ഉല്പന്നങ്ങളെ ഉയർന്ന താരിഫുകളിൽ നിന്ന് യുഎസ് ഒഴിവാക്കി. ജീവിതച്ചെലവ് വർദ്ധിച്ചുവരുന്നതിനാൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് വോട്ടർമാരിൽ നിന്ന് സമ്മർദം നേരിടുന്ന സാഹചര്യത്തിലാണ് പുതിയ മാറ്റങ്ങള്‍. കഴിഞ്ഞ വെള്ളിയാഴ്ച മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി കാർഷിക ഉൽപ്പന്നങ്ങൾക്കുള്ള തീരുവ നീക്കം ചെയ്യാൻ ഭരണകൂടം ഉത്തരവിട്ടിരുന്നു.
ബ്രസീൽ സർക്കാരുമായുള്ള ചർച്ചകളിൽ പ്രാരംഭ പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചില കാർഷിക ഉല്പപന്നങ്ങൾ അധിക പരസ്യ മൂല്യവർധിത തീരുവയ്ക്ക് വിധേയമാകില്ലെന്ന് വെെറ്റ് ഹൗസ് വിശദീകരിച്ചു. നവംബർ 13‑നോ അതിനുശേഷമോ യുഎസിലേക്കുള്ള ബ്രസീലിയൻ ഇറക്കുമതികള്‍ക്ക് ഉത്തരവ് ബാധകമാണ്. വലതുപക്ഷ സഖ്യകക്ഷിയായ ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജെയ‍്ര്‍ ബൊള്‍സൊനാരോയ്ക്കെതിരായ വിചാരണ പിന്‍വലിക്കുന്നതിന് സമ്മര്‍ദം ശക്തമാക്കാന്‍ ട്രംപ് പല ബ്രസീൽ ഉൽപ്പന്നങ്ങള്‍ക്കും 40% തീരുവ വര്‍ധിപ്പിച്ചിരുന്നു.
അമേരിക്കയിൽ ഉപയോഗിക്കുന്ന കാപ്പിയുടെ മൂന്നിലൊന്നും വിതരണം ചെയ്യുന്നത് ബ്രസീലാണ്. കൂടാതെ അടുത്തിടെ ബീഫിന്റെ, പ്രത്യേകിച്ച് ബർഗറുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന തരം ബീഫിന്റെ ഒരു പ്രധാന വിതരണക്കാരനായും ബ്രസീല്‍ മാറി. താരിഫുകളും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ഉല്പാദനക്കുറവ് പോലുള്ള മറ്റ് വിപണി ഘടകങ്ങളും കാരണം ഈ വർഷം യുഎസ് റീട്ടെയിൽ കാപ്പി വില 40% വരെ ഉയർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.