16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

February 20, 2025
February 14, 2025
January 31, 2025
January 2, 2025
December 23, 2024
October 15, 2024
August 7, 2024
July 19, 2024
July 11, 2024
July 9, 2024

ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്തെത്തും

Janayugom Webdesk
തിരുവനന്തപുരം
May 21, 2023 8:32 am

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഇന്ന് തിരുവനന്തപുരത്തെത്തും. പത്നി സുദേഷ് ധൻഖറും അദ്ദേഹത്തോടൊപ്പമുണ്ടാകും. വൈകിട്ട് 4.40ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി അവിടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. അഞ്ചു മണിക്ക് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സന്ദർശിക്കും. തുടര്‍ന്ന് രാജ്ഭവനിലേക്കു പുറപ്പെടുന്ന ഉപരാഷ്ട്രപതി രാത്രി അവിടെ തങ്ങും. 22 ന് രാവിലെ ഒമ്പതിന് അദ്ദേഹം ക്ലിഫ് ഹൗസിലെ വിരുന്നിൽ പങ്കെടുക്കും. 10.30 ന് നിയമസഭ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം ചെയ്യും. 

Eng­lish Sum­ma­ry; The Vice Pres­i­dent will reach Thiru­vanan­tha­pu­ram today

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.