സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചുകൊണ്ടുള്ള പുതുക്കിയ താരിഫ് ജല അതോറിട്ടി പുറത്തിറക്കി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മാസം പതിനയ്യായിരം ലിറ്റര്‍ വരെ വെള്ളം സൗജന്യമാണ്. പുതുക്കിയ താരിഫ് പ്രകാരം ഗാര്‍ഹിക ഉപഭോക്താക്കളുടെ മിനിമം നിരക്ക് 72.05 രൂപയാണ്. 5000 ലിറ്റര്‍ വരെയാണ് മിനിമം നിരക്ക് ബാധമാകുക. ശേഷമുള്ള ഓരോ ആയിരം ലിറ്ററിനും 14.41 രൂപ വീതം ഈടാക്കും. പതിനായിരം ലിറ്ററിന് ശേഷം 144.10 രൂപയാണ് നിരക്ക്.
ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് 265.40 രൂപയാണ് മിനിമം നിരക്ക്. പതിനായിരം ലിറ്റര്‍ വരെയാണ് നിരക്ക് ബാധകമാവുക. ശേഷം 15,000 ലിറ്റര്‍ വരെ 26.54 രൂപ ഈടാക്കും. ഫ്ലാറ്റുകള്‍ക്കും ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്കും ഫിക്‌സഡ് ചാര്‍ജുമുണ്ട്. 55.13 രൂപയാണ് ഫിക്‌സഡ് ചാര്‍ജ്. വ്യവസായ സ്ഥാപനങ്ങള്‍ക്ക് 165.38 രൂപയാണ് ഫിക്‌സഡ് ചാര്‍ജ്. വ്യവസായ സ്ഥാപനങ്ങളില്‍ മിനിമം നിരക്ക് 541 രൂപയാണ്. 10,00 ലിറ്റര്‍ വരെയാണിത്.
നഗരസഭ, മുനിസിപ്പാലിറ്റി ടാപ്പുകള്‍ക്ക് 21838.68 രൂപ പ്രതിവര്‍ഷം ഈടാക്കും. പഞ്ചായത്ത് ടാപ്പുകള്‍ക്ക് 14,559.12 രൂപയാണ് ഈടാക്കുക.
English Summary: The water authority has released the revised tariff
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.