തണ്ണീർമുക്കം ബണ്ട് അടിയന്തിരമായി തുറന്നിടണമെന്നാവശ്യപ്പെട്ട് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) നേതൃത്വത്തിൽ തണ്ണീർമുക്കം പ്രോജക്റ്റ് ഓഫീസിന് മുന്നില്‍ സമരം സഘടിപ്പിച്ചു. സമരത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. മാർച്ച് 15ന് തുറക്കേണ്ട ബണ്ട് യഥാസമയം തുറക്കാത്തതു മൂലം അന്തരീക്ഷ താപം വര്‍ധിച്ചതിനെ തുടർന്ന് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്ന സ്ഥിതിയാണ്. വലിയ തോതിൽ മലീനികരിക്കപെട്ട കായലിൽ കക്കാ പൊട്ടിവിടരുന്നു. മാത്രമല്ല, കക്കാ ലഭ്യത ഗണ്യമായി കുറഞ്ഞു വരുന്നു. ഇതുമൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികളെ സംരക്ഷിക്കുവാൻ അടിയന്തിരമായി ബണ്ടു തുറക്കുവാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചത്.
സമരം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി രഘുവരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം കെ ഉത്തമൻ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ സെകട്ടറി ഡി ബാബു, സംസ്ഥാന ഖജാൻജി വി സി മധു, ഒ കെ മോഹനൻ, കെ എസ് രത്നാകരൻ, ബി ഷിബു, സ്മിതാ പ്രദീപ്, സാംജു സന്തോഷ്, പി ആര്‍ തങ്കപ്പൻ, ടി സി പുഷ്പരാജൻ എന്നിവർ സംസാരിച്ചു. സി കെ സത്യൻ, വി കെ ചന്ദ്രബോസ്, ഷാജി കെ കുന്നത്ത്, തങ്കപ്പൻ മാസ്റ്റർ, ബി അശോകൻ, രാജേഷ് ചെങ്ങളം, നിജ എന്നിവർ സമരത്തിനു നേതൃത്വം നല്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.