ഭര്‍ത്താവ് കോമയിലാണെന്നുകരുതി ഭാര്യ 18 മാസക്കാലം മൃതദേഹം സൂക്ഷിച്ച് ഭാര്യ. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ മരിച്ചുപോയ ഭര്‍ത്താവിന്റെ മൃതദേഹം ഒരു വര്‍ഷത്തിലേറെ സൂക്ഷിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പ് ജീവനക്കാരനായ ദീക്ഷിത് 2021 ഏപ്രില്‍ 22ന് കാര്‍ഡിയാക് റെസ്പിറേറ്ററി സിന്‍ഡ്രോം മൂലമാണ് മരിച്ചത്. എന്നാല്‍ ഭര്‍ത്താവ് മരിച്ചതറിയാതെ കോമയില്‍ നിന്നും കരകയറാന്‍ ഭാര്യ ദിവസവും അദ്ദേഹത്തിന്റെ ശരീരത്തില്‍ ഗംഗാജലം തളിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റ് ഒരു സ്വകാര്യ ആശുപത്രി ബന്ധുക്കള്‍ക്ക് നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചു. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചിട്ടും ബന്ധുക്കള്‍ ദീക്ഷിത് കോമയിലാണെന്നവകാശപ്പെട്ട് മൃതദേഹം അടക്കാന്‍ തയാറായില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അലോക് രഞ്ജന്‍ പ്രതികരിച്ചു. കുടുംബത്തിന്റെ പെന്ഷന് നടപടികള്‍ മുന്നോട്ട് പോകുന്നില്ലെന്നും വിഷയം അന്വേഷിക്കണമെന്നും ആദായനികുതി ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. പൊലീസുകാര്‍ക്കും മജിസ്ട്രേറ്റിനുമൊപ്പം ആരോഗ്യ ഉദ്യോഗസ്ഥരുടെ ഒരു സംഘം വെള്ളിയാഴ്ച ദീക്ഷിതിന്റെ വീട്ടിലെത്തിയാണ് സംഭവം സ്ഥിരീകരിച്ചത്. സംഭവം വിശദമായി അന്വേഷിക്കുമെന്ന് കാണ്‍പൂര്‍ പൊലീസ് അറിയിച്ചു.
English summary; The wife kept the dead body for 18 months after sprinkling it with Ganga water, thinking that her husband was in a coma
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.