November 29, 2023 Wednesday

Related news

November 28, 2023
November 22, 2023
November 21, 2023
November 21, 2023
November 20, 2023
November 20, 2023
November 19, 2023
November 19, 2023
November 19, 2023
November 18, 2023

പെരുമ്പാവൂരില്‍ ആളൊഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം; കൊലപാതകമെന്ന് പൊലീസ്

Janayugom Webdesk
എറണാകുളം
September 21, 2023 4:54 pm

പെരുമ്പാവൂര്‍ ഒക്കലില്‍ ആളൊഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പൂട്ടിക്കിടക്കുന്ന കമ്പനിക്കുള്ളിലെ ഭിത്തിയില്‍ രക്തക്കറ കണ്ടെത്തി. നെറ്റിയിലും തലയിലും മുറിവുകള്‍ ഉള്ളതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

കമ്പനിക്കുള്ളിലെ ഭിത്തിയില്‍ രക്തക്കറയും മരിച്ചയാളുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തുകയും ചെയ്തതോടെയാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലിസെത്തിയത്. നെറ്റിയില്‍ നീളത്തിലുള്ള മുറിവും, തലക്ക് കുറുകേ മറ്റൊരു മുറിവും ഉള്ളതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഒക്കലില്‍ വര്‍ഷങ്ങളായി അടഞ്ഞുകിടക്കുന്ന രോഹിണി റൈസ് മില്ലിന് പിന്‍ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടത്. കാട്പിടിച്ച് കിടക്കുന്ന സ്ഥലത്ത് നിന്നും മൃതദേഹത്തിന്റെ രൂക്ഷമായ ഗന്ധം പുറത്തു വന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരാതിയുമായി വന്നിരുന്നു. തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ മൃതദേഹം അഴുകിയ നിലയിലായിരുന്നു.

eng­lish sum­ma­ry; Uniden­ti­fied dead body in desert­ed field in Perum­bavoor; The police called it murder
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.