വയനാട്ടിലെ മാനന്തവാടിപട്ടണത്തെ ഒരു പകല്‍ മുഴുവന്‍ ഭീതിയിലാക്കിയ കാട്ടുകൊമ്പന്‍ തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞു. ഇന്ന് രാവിലെ ബന്ദിപ്പൂര്‍ വനമേഖലയില്‍ വെച്ചാണ് ചരിഞ്ഞത്. പുലര്‍ച്ചൊടെയാണ് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കാട്ടാനായെ വനമേഖലയില്‍ തുറന്നു വിട്ടത്.ആനയെ പിടികൂടി ഇന്നലെ രാത്രി തന്നെ കര്‍ണാടകയ്ക്ക കൈമാറിയിരുന്നു.
ആന ചരിഞ്ഞതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ സ്ഥിരീകരിച്ചു. പോസ്റ്റ് മോര്‍ട്ടംനടത്തും. പരിശോധനയ്ത്തായി പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് കര്‍ണാടക വനം വകുപ്പും അറിയിച്ചു.ഇന്നലെ രാത്രി പത്തോടെയായിരുന്നു മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആന ആംബുലൻസിൽ കയറ്റിയ തണ്ണീർ കൊമ്പനെ ബന്ദിപ്പൂരിലേക്ക് എത്തിച്ചത്.
ഒരു ദിവസം മുഴുവൻ മാനന്തവാടിയെ ഭീതിയിലാഴ്ത്തിയ കൊമ്പനെ ഇന്നലെ വൈകിട്ട് 5.30ഓടെയാണ് മയക്കുവെടി വയ്ക്കുന്നത്. ടൗണിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചായിരുന്നു ദൗത്യം.കർണാടക ഹാസനിലെ സഹാറ എസ്റ്റേറ്റിൽനിന്ന് രണ്ടാഴ്ചമുമ്പ് പിടികൂടിയ ആനയായിരുന്നു ഇന്നലെ മാനന്തവാടി നഗരത്തിൽ എത്തിയത്.കർണാടക വനംവകുപ്പ് പിടികൂടി റേഡിയോ കോളർ പിടിപ്പിച്ച് മൂലഹള്ള വനത്തിൽ തുറന്നുവിട്ട ആനയായിരുന്നു ഇത്.
ഹാസനിലെ കാപ്പിത്തോട്ടത്തിൽ ശല്യമായതോടെയാണ് ആനയെ പിടികൂടിയത്. എസ്റ്റേറ്റ് നനക്കാൻ ഉപയോഗിക്കുന്ന പൈപ്പുകൾ പൊട്ടിച്ച് വെള്ളം കുടിക്കുന്നത് ശീലമാക്കിയതിനാൽ ഈ ആനയെ തണ്ണീർ എന്നാണ് പരിസരവാസികൾ വിളിച്ചിരുന്നത്. തണ്ണീറിനെ കുങ്കി ആനകളെ ഉപയോഗിച്ചാണ് അന്ന് പിടികൂടിയത്. തുടർന്ന് റേഡിയോ കോളർ പിടിപ്പിച്ച് ഉൾവനത്തിൽ വിട്ടു. ഇവിടെനിന്ന് ഇരുനൂറ് കിലോമീറ്ററോളം വനത്തിലൂടെ സഞ്ചരിച്ചാണ് തണ്ണീർ ഇന്നലെ മാനന്തവാടിയിലെത്തിയത്.
English Summary:
The wild branch that scared Mananthavadi has fallen
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.