പൂർത്തിയാകാൻ ഒരു ദിവസം ബാക്കിനിൽക്കെ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിപ്പിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്നാണ് പാർലമെന്റ് സമ്മേളനം അവസാനിപ്പിച്ചത്. രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കർ ഓം ബിർളയും പ്രതിപക്ഷത്തിന്റെ തുടർച്ചയായ പ്രതിഷേധത്തെ തുടർന്ന് സമ്മേളനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കേണ്ടിയിരുന്നത്. 18 മണിക്കൂറും 48 മിനിറ്റും പ്രതിപക്ഷ പ്രതിഷേധം മൂലം പാഴായി പോയെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള പറഞ്ഞു. എന്നാൽ, നിർണായകമായ ബില്ലുകളിൽ ചർച്ച നടക്കുകയും പാസാക്കുകയും ചെയ്തു.
English Summary: The winter session of Parliament ended
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.