29 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 27, 2025
July 27, 2025
July 26, 2025
July 25, 2025
July 25, 2025

കാമുകനൊപ്പം കഴിയാന്‍ യുവതി വാടകക്കൊലയാളിക്ക് രണ്ട് ലക്ഷം നൽകി ഭർത്താവിനെ കൊന്നു

Janayugom Webdesk
ലഖ്നൗ
March 25, 2025 6:45 pm

യുപിയിൽ കാമുകന്റെ സഹായത്തോടെ വാടകക്കൊലയാളിയെ വെച്ച് ഭർത്താവിനെ കൊലപ്പെടുത്തി യുവതി. മീററ്റിലെ മെയിൻപുരി ജില്ലയിലാണ് സംഭവം. വിവാഹം നടന്ന് രണ്ടാഴച കഴിഞ്ഞപ്പോഴാണ് പ്രഗതി യാദവ് എന്ന യുവതി കാമുകനൊപ്പം ഭർത്താവിനെക്കൊല്ലാൻ ആസൂത്രണം ചെയ്തത്. കഴിഞ്ഞ നാല് വർഷമായി അനുരാഗ് യാദവെന്ന എന്ന യുവാവുമായി പ്രഗതി പ്രണയത്തിലായിരുന്നു. എന്നാൽ കുടുംബത്തിൻ്റെ നിർബന്ധ പ്രകാരം യുവതി ഈ മാസം ദിലീപ് യാദവ് എന്ന യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹ ബന്ധത്തിൽ അസന്തുഷ്ടയായതിനാലും കാമുകനോടൊപ്പം ജീവിക്കാൻ താത്പര്യമുള്ളതിനാലുമാണ് പ്രഗതി കാമുകനൊപ്പം ഭർത്താവിലെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു. ദിലീപ് സമ്പന്നനാണെന്നും അദ്ദേഹത്തിന്റെ മരണശേഷം ഒരുമിച്ച് സമ്പന്നമായ ജീവിതം നയിക്കാമെന്നും അനുരാഗിനോട് യുവതി പറഞ്ഞു. തുടർന്ന് കൊല നടത്താൻ പ്രഗതി അനുരാഗിന് ഒരു ലക്ഷം രൂപ നൽകി. കൊലപാതകം നടത്താൻ അനുരാഗ് റാംജി നഗർ എന്ന വാടകക്കൊലയാളിക്ക് 2 ലക്ഷം രൂപ നല്‍കുകയും ചെയ്തു. 

മാർച്ച് 19നാണ് ഇവരുടെ ക്വട്ടേഷൻ പ്രകാരം ദിലീപിനെ അക്രമി സംഘം കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് തിരികെ മടങ്ങവേ പട്ന കനാലിനടുത്ത് ഒരു റോഡരികിലെ ഹോട്ടലിൽ ദിലീപ് വണ്ടി നിർത്തിയിട്ടിരുന്നു. ആ സമയം ബ്രേക്ക് ഡൌണായ വാഹനം നന്നാക്കാൻ സഹായം വേണമെന്ന വ്യാജേന സമീപിച്ചാണ് ക്വട്ടേഷൻ സംഘമാണ് കൊലപാതകം നടത്തിയത്. വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി വെടിവെച്ച ശേഷം ഇവർ ഇയാളെ പിന്നീട് ഒരു കൃഷിയിടത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയും ശേഷം പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും എത്തിച്ചെങ്കിലും ചികിത്സയിൽ തുടരവേ മരണപ്പെടുകയായിരുന്നു.

സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ദിലീപിനെ മോട്ടോർ സൈക്കിളിൽ കൊണ്ടുപോകുന്നതായി കാണിക്കുന്ന നിർണായക തെളിവുകൾ ലഭിച്ചു. ഇതിലൂടെയാണ് പൊലീസ് ക്വട്ടേഷൻ സംഘാംഗം റാംജി നഗറിനെ തിരിച്ചറിഞ്ഞത്. പിന്നാലെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് റാംജിയെയും അനുരാഗിനെയും അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, ഇരുവരും കുറ്റകൃത്യത്തിലെ തങ്ങളുടെ പങ്ക് സമ്മതിച്ചു. പ്രഗതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന വിവരം പൊലീസ് ലഭിച്ചു. കേസിൽ മൂന്ന് പ്രതികളേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

TOP NEWS

July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 28, 2025
July 28, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.