23 January 2026, Friday

Related news

January 23, 2026
January 23, 2026
January 17, 2026
January 10, 2026
December 29, 2025
December 27, 2025
December 21, 2025
December 20, 2025
December 20, 2025
December 15, 2025

കുടുംബ കോടതിയിലെത്തിയ യുവതിയെ വെട്ടി; ഭര്‍ത്താവ് അറസ്റ്റില്‍

Janayugom Webdesk
പാലക്കാട്
January 9, 2023 2:09 pm

വിവാഹ മോചന നടപടികള്‍ക്കായി ഒറ്റപ്പാലം കുടുംബ കോടതിയിലെത്തിയ യുവതിക്ക് വെട്ടേറ്റു. ബൈക്കില്‍ കോടതിയല്‍ എത്തിയ യുവതിയെ ഭര്‍ത്താവ് രഞ്ജിത്താണ് വെട്ടിയത്. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. യുവതിയുടെ വിരല്‍ അറ്റുപോയതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈക്ക് ഗുരുതരമായി വെട്ടേറ്റ സുബിതയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Summary;The woman who went to the fam­i­ly court attacked; Hus­band arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.