22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

October 7, 2024
September 3, 2024
July 1, 2024
May 30, 2024
May 30, 2024
April 23, 2024
February 18, 2024
October 11, 2023
October 11, 2023
August 24, 2023

അടിവസ്ത്രത്തിലും മലദ്വാരത്തിലുമായി സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതികള്‍ വിമാനത്താവളത്തില്‍വച്ച് പിടിയിലായി

Janayugom Webdesk
ഹൈദരാബാദ്
January 12, 2022 8:07 pm

അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവെ യുവതികള്‍ പിടിയിലായി. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചാണ് മൂന്ന് യുവതികള്‍ പിടിയിലായത്. 1.48 കിലോ തൂക്കമുള്ള 72.80 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇവര്‍ കടത്താന്‍ ശ്രമിച്ചത്. ദുബൈയില്‍ നിന്ന് വിവിധ വിമാനങ്ങളിലായാണ് ഇവര്‍ ഹൈദരാബാദിലെത്തിയത്.

പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം അടിവസ്ത്രത്തിലൊളിപ്പിച്ചാണ് രണ്ടുപേര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അതേസമയം മൂന്നാമത്തെയാള്‍ മലദ്വാരത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: The women were arrest­ed at the air­port for try­ing to smug­gle gold in their under­wear and rectum

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.