ഹിന്ദു എന്ന വാക്കിന് അശ്ലീലമായ ഒരു അര്‍ത്ഥവും കൂടിയുണ്ടെന്ന് കർണാടകയിലെ ഉന്നത കോൺഗ്രസ് നേതാവ് സതീഷ് ലക്ഷ്മണറാവു ജാർക്കിഹോളി. ഹിന്ദു എന്ന വാക്കിന് അശ്ലീലമായ അർത്ഥമുണ്ടെന്നും അതിന്റെ ഉത്ഭവം ഇന്ത്യയിൽ അല്ലെന്നും സതീഷ് പറയുന്നു. ഞായറാഴ്ച ബെലഗാവി ജില്ലയിൽ ഒരു പരിപാടിക്കിടെയാണ് സതീഷ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ഹിന്ദുവെന്ന വാക്കിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല. പേഷ്യന്‍ വാക്കാണത്. ഈ വാക്ക് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് അറിയാൻ “വിക്കിപീഡിയ പരിശോധിക്കുക” എന്ന് അദ്ദേഹം സദസ്സിനോട് ആവശ്യപ്പെടുകയും ചെയ്തു. വിവാദ പ്രസംഗം സമൂഹമാധ്യമത്തില്‍ വൈറലായതോടെ , പ്രസംഗം ഹിന്ദുക്കൾക്ക് അപമാനവും പ്രകോപനവുമാണെന്ന് ബിജെപി ആരോപിച്ചു.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റാണ് ജാർക്കിഹോളി, മുൻ കോൺഗ്രസ് സർക്കാരിൽ വനം മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട് ജാര്‍ക്കിഹോളി.
English Summary: The word Hindu has a vulgar meaning; Congress leader with controversial speech
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.