22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു

Janayugom Webdesk
തിരുവനന്തപുരം
January 15, 2022 10:42 pm

സാങ്കേതിക തകരാറുകളെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ ഏര്‍പ്പെടുത്തിയ സമയക്രമം വീണ്ടും പുനക്രമീകരിച്ചു. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ രാവിലെയും ബാക്കി ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമാണ് നിലവില്‍ റേഷന്‍ വിതരണം നടത്തുന്നത്. നാളെ മുതല്‍ റേഷന്‍ കടകളിലെ പ്രവര്‍ത്തനസമയത്തില്‍ മാറ്റം വരും. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും വൈകിട്ട് മൂന്ന് മണി മുതല്‍ ഏഴു മണിവരെയുമായി പുന:ക്രമീകരിക്കും. 25 വരെ ഈ സമയക്രമം തുടരും. നേരത്തെ രാവിലെ 8.30 മുതല്‍ 12 വരെയും ഉച്ചക്ക് ശേഷം 3.30 മുതല്‍ 6.30 വരെയായിരുന്നു.
മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട വയനാട് എന്നീ ജില്ലകളില്‍ രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയും എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, കോട്ടയം, കാസര്‍കോട്, ഇടുക്കി എന്നീ ജില്ലകളില്‍ വൈകിട്ട് മൂന്ന് മണി മുതല്‍ ഏഴുമണി വരെയുമാണ് കടകള്‍ പ്രവര്‍ത്തിക്കുന്നത്. സെര്‍വര്‍ തകരാര്‍ പൂര്‍ണമായും പരിഹരിക്കുന്നതോടു കൂടി റേഷന്‍ കടകള്‍ പഴയതുപോലെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

Eng­lish Summary:The work­ing hours of ration shops have been rescheduled

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.