23 January 2026, Friday

Related news

January 23, 2026
January 21, 2026
January 19, 2026
January 17, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026

ജോലിഭാരം താങ്ങാനാവുന്നില്ല; ഗുജറാത്തിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു

Janayugom Webdesk
ഗാൻധിനഗർ
November 21, 2025 8:24 pm

എസ് ഐ ആർ നടപടികൾ പുരോഗമിക്കുന്നതിനിടെ ഗുജറാത്തിലെ സോംനാഥ് ജില്ലയിൽ ബി എൽ ഒ ആത്മഹത്യ ചെയ്തു. സോംനാഥ് ജില്ലയിലെ ബി എൽ ഒ ആയിരുന്ന അരവിന്ദ് വധേറിനെയാണ് കൊടിനാർ താലൂക്കിലെ ദേവ്ലി ഗ്രാമത്തിലുള്ള വീട്ടിൽ വൈകുന്നേരം 6.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ് ഐ ആറിന്റെ ജോലി ഭാരം താങ്ങാൻ കഴിയുന്നില്ലെന്ന് സോംനാഥിന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഒരു സർക്കാർ പ്രൈമറി സ്കൂളിൽ അധ്യാപകനായിരുന്നു വധേർ. “ഇനി എനിക്ക് ഈ എസ് ഐ ആർ ജോലി ചെയ്യാൻ കഴിയില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് ക്ഷീണവും മാനസിക സമ്മർദ്ദവും അനുഭവപ്പെടുന്നു. നമ്മുടെ മകനെ നോക്കണം. ഇതല്ലാതെ എനിക്ക് മറ്റ് മാർഗ്ഗമില്ല,” എന്ന് അരവിന്ദ് വധേർ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നു.

മരണത്തെക്കുറിച്ച് എല്ലാ വശങ്ങളിൽ നിന്നും പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്ന് സോംനാഥ് കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എൻ വി ഉപാധ്യായ പറഞ്ഞു. ജില്ലയിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ബി എൽ ഒമാരിൽ ഒരാളായിരുന്നു അരവിന്ദ് വധേറെന്നും അദ്ദേഹത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും കളക്ടർ കൂട്ടിച്ചേർത്തു. ബി എൽ ഒമാരായി ജോലി ചെയ്യുന്ന അധ്യാപകർ നേരിടുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സർക്കാർ പ്രൈമറി അധ്യാപകരുടെ സംഘടനയായ ഗുജറാത്ത് രാജ്യ പ്രാഥമിക് ശിക്ഷക് സംഘം ഗാന്ധിനഗറിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കാണുകയും നിവേദനം നൽകുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.