
12-ാമത് ലോക പാരാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് ന്യൂഡല്‍ഹിയില്‍ തുടക്കം. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ 73 അംഗ സംഘത്തെ രണ്ട് തവണ പാരാലിമ്പിക് ജാവലിൻ ത്രോ ചാമ്പ്യനായ സുമിത് ആന്റിലും സ്പ്രിന്റർ പ്രീതി പാലും നയിക്കും.
104 രാജ്യങ്ങളിൽ നിന്നുള്ള 2000ത്തിലധികം അത്‌ലറ്റുകൾ 186 മെഡൽ ഇനങ്ങളിലായി മത്സരിക്കും. 101 പുരുഷന്മാരും 84 സ്ത്രീകളും പങ്കെടുക്കും. പാരാ അത്‌ലറ്റുകളായ പ്രവീൺ കുമാർ, ധരംബീർ നെയ്ൻ, നവദീപ് എന്നിവര്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്. 2020 ടോക്യോയിൽ ഹൈജമ്പ് താരം പ്രവീൺ കുമാർ വെള്ളിയും നാല് വർഷത്തിന് ശേഷം പാരാലിമ്പിക് സ്വർണവും നേടി. അതേസമയം, 2024 ലെ പാരിസിൽ നടന്ന ക്ലബ്ബ് ത്രോയിൽ ധരംബീർ നൈൻ സ്വർണം നേടിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ പതാക വാഹകർ ധരംബീറും പ്രീതിയും ആയിരുന്നു.
2024ലെ കോബെ ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ, ആറ് സ്വർണം, അഞ്ച് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 17 മെഡലുകൾ നേടി ഇന്ത്യ ആറാം സ്ഥാനത്തെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.