23 December 2024, Monday
KSFE Galaxy Chits Banner 2

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയ്ക്ക് ഷാർജയിൽ തുടക്കമായി

പ്രദീഷ് ചിതറ
ഷാർജ:
November 4, 2021 3:24 pm

ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായ ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഷാർജ ഭരണാതികാരിയും യു എ ഇ സുപ്രീം കൗൺസിൽ അംഗവുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മൊഹമ്മദ് അൽ ഖാസ്മി ഉത്ഘാടനം നിർവഹിച്ചു. 86 രാജ്യങ്ങളിൽ നിന്നായി 1576 പ്രസാധകരാണ് മേളയിൽ പങ്കെടുക്കുന്നത്. ഔദ്യോഗിക കണക്കുപ്രകാരം ഒന്നരക്കോടിയിലേറെ പുസ്തകങ്ങളാണ് മേളയിലെത്തിയിട്ടുള്ളത്.

ഇന്ത്യയിൽ നിന്നും പ്രഭാത് ബുക്ക് ഹൗസ് ഉൾപ്പെടെ 83 പ്രസാധകരാണ് പങ്കെടുക്കുന്നത്. ഈജിപ്റ്റിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രസാധകർ — 293 പങ്കെടുക്കുന്നത്. ആതിഥേയ രാജ്യമായ യു എ ഇ യിൽ നിന്നും 240 പ്രസാധകരാണ് പങ്കെടുക്കുന്നത്. മലയാളത്തിൽ നിന്നും മുൻ മന്ത്രിയും പ്രഭാത് ബുക്ക് ഹൗസ് ചെയർമാനുമായ സി ദിവാകരൻ എഴുതിയ ഹ്യൂഗോ ഷാവേസും വെനുസുലയും ഉൾപ്പെടെ 130 പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്യപ്പെടും.

സാഹിത്യത്തിൽ നോബൽ സമ്മാനം നേടിയ ടാൻസാനിയൻ എഴുത്തുകാരൻ അബ്ദുൽ റസാഖ് ഗുർണ, അറബി തൂലികാനാമത്തിൽ അറിയപ്പെടുന്ന അൾജീരിയൻ എഴുത്തുകാരനായ യാസ്മിന ഖദ്ര, ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്ന ബംഗാളി സാഹിത്യകാരനായ അമിതാവ് ഘോഷ്, വിദ്യാർഥികളുടേയും യുവജനങ്ങളുടേയും പ്രിയപ്പെട്ട ഇന്ത്യൻ എഴുത്തുകാരനായ ചേതൻ ഭഗത്, കേരളത്തിൽ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ മന്ത്രി സി ദിവാകരൻ, രമേഷ് ചെന്നിത്തല, സന്തോഷ് ജോർജ് കുളങ്ങര, ഗോപിനാഥ് മുതുകാട് തുടങ്ങിയവർ മേളയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. നവംബർ-13 നാണ് മേളയുടെ സമാപനം.

ENGLISH SUMMARY: The world’s largest book fair in Sharjah

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.