ഉത്തർപ്രദേശിലെ യമുന എക്സ്പ്രസ്വേയുടെ പേര് മാറ്റുന്നു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്യുടെ പേരിലേക്ക് മാറ്റാനാണ് തീരുമാനം. ഗൗതംബുദ്ധ നഗർ ജില്ലയിലെ ജേവറിൽ നോയിഡ അന്തരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടൽ ചടങ്ങിലാകും പേരുമാറ്റം. നവംബർ 25നാണ് തറക്കല്ലിടൽ ചടങ്ങ്.അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തിരക്കിട്ട പേരുമാറ്റവും തറക്കല്ലിടൽ ചടങ്ങും.പ്രധാനമന്ത്രി നരേന്ദ്രമോഡി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവർ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കും. അവിടെ വച്ചാകും എക്സ്പ്രസ്വേയുടെ പേരുമാറ്റം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.
‘രാജ്യത്തിന് ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയനേതാവിന് ആദരാഞ്ജലി അർപ്പിക്കാനാണ് എക്സ്പ്രസ്വേയുടെ പേരുമാറ്റാനുള്ള തീരുമാനം. പാർട്ടിക്ക് അപ്പുറം എ.ബി. വാജ്പേയെ എല്ലാവരും ബഹുമാനിക്കുന്നു. എക്സ്പ്രസ്വേയുടെ പേരുമാറ്റം ഭാവിതലമുറയെ അദ്ദേഹത്തിന്‍റെ മഹത്വത്തെക്കുറിച്ച് ഓർമിപ്പിക്കും’ ‑മുതിർന്ന ബി.ജെ.പി നേതാവ് പറഞ്ഞു.
English summary;The Yamuna Expressway is named after Vajpayee
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.