13 February 2026, Friday

Related news

February 9, 2026
February 5, 2026
February 5, 2026
February 5, 2026
February 2, 2026
February 2, 2026
January 27, 2026
January 25, 2026
January 24, 2026
January 21, 2026

മൊറോക്കോയുടെ യുവരാജാക്കന്മാര്‍; അര്‍ജന്റീനയെ ഇരട്ട ഗോളിന് വീഴ്ത്തി

Janayugom Webdesk
സാന്റിയാഗോ
October 20, 2025 10:33 pm

ഫിഫ അണ്ടർ 20 ലോകകപ്പിൽ മൊറോക്കയ്ക്ക് കിരീടം. ഫൈനലിൽ കരുത്തരായ അർജന്റീനയെ ഇരട്ട ഗോളിന് വീഴ്ത്തി. ഇതോടെ അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് കിരീടം നേടുന്ന രണ്ടാമത്തെ ആഫ്രിക്കൻ രാജ്യമായി മൊറോക്കോ മാറി. 2009ൽ ഘാന ഈ വിഭാഗത്തിൽ ലോക കിരീടം നേടുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായിരുന്നു. മൊറോക്കോ നേടുന്ന ആദ്യ ലോകകിരീടം കൂടിയാണിത്.
ചിലിയിലെ സാന്റിയാഗോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ മൊറോക്കോയ്ക്ക് വേണ്ടി യാസിർ സാബിരി ഇരട്ട ഗോൾ നേടി. 

പോർച്ചുഗീസ് ക്ലബായ എഫ്‌സി ഫമലിക്കാവോയ്‌ക്ക്‌ വേണ്ടി കളിക്കുന്ന താരമാണ് യാസിർ. അണ്ടർ 20 വിഭാഗത്തിൽ മുമ്പ് ആറ് തവണ ജേതാക്കളായ ടീമാണ് അർജന്റീന. എന്നാല്‍ ഏഴാം കിരീടം ലക്ഷ്യമിട്ട് ഫൈനലിനിറങ്ങിയ അര്‍ജന്റീനയ്ക്ക് കാലിടറി.
ടൂർണമെന്റിൽ തോൽവിയറിയാതെ ഫൈനലിലെത്തിയ അർജന്റീനയ്ക്ക് തുടക്കത്തില്‍ തന്നെ രണ്ട് ഗോളുകൾ വഴങ്ങേണ്ടി വന്നു. സമനില നേടാൻ അർജന്റീന കിണഞ്ഞുശ്രമിച്ചെങ്കിലും മൊറോക്കൻ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. ഗോൾകീപ്പർ ഇബ്രാഹിം ഗോമിസിന്റെ മികച്ച പ്രകടനം നിർണായകമായി.

Kerala State - Students Savings Scheme

TOP NEWS

February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026
February 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.