പോക്സോ കേസിൽ പൊലീസ് തെരഞ്ഞുകൊണ്ടിരുന്ന യുവാവിനെ വീടിന് സമീപത്തെ വഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചെറുവണ്ണൂർ ബിസി റോഡ് കമാനപ്പാലത്തിന് സമീപം ചാത്തോത്ത് പറമ്പ് നാറാണത്ത് വീട്ടിൽ ജിഷ്ണു(28)വാണ് മരിച്ചത്.
ബിസി റോഡിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ സ്വകാര്യ കമ്പനിയുടെ മതിലിനടുത്ത് ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് വീണുകിടക്കുന്ന നിലയിൽ കാണപ്പെട്ടത്. ഉടൻ സമീപത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. വ
യനാട് കൽപ്പറ്റ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ജിഷ്ണുവിനെ അന്വേഷിച്ച് നല്ലളം പൊലീസ് വീട്ടിലെത്തിയിരുന്നു. പൊലീസ് സാന്നിധ്യത്തിൽ മാതാവ് ജിഷ്ണുവിനെ മൊബൈലിൽ വിളിച്ചിരുന്നു. വൈകാതെ വീടിനടുത്ത് എത്തിയ ജിഷ്ണു ഓടുന്നത് കണ്ടതായി ഒരു സുഹൃത്ത് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. സമീപവാസികളായ രണ്ടു സുഹൃത്തുക്കൾ തന്നെയാണ് ഓട്ടോറിക്ഷയിൽ ജിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മൊഴിയെടുക്കുന്നതും ഇൻക്വസ്റ്റും പോസ്റ്റുമോർട്ടം നടപടികളുമുൾപ്പെടെ ആർഡിഒയുടെ സാന്നിധ്യത്തിലാണ് നടത്തിയത്.
സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എ അക്ബർ അറിയിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയ്ക്ക് അന്വേഷണച്ചുമതല നൽകിക്കൊണ്ട് ഉത്തരവിറക്കും. ഇതിനിടെ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ജിഷ്ണുവിനെ നല്ലളം പൊലീസ് കൂട്ടിക്കൊണ്ട് പോയതായും മഫ്തിയിലാണ് പൊലീസ് വീട്ടിലെത്തിയതെന്നും ആരോപണമുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിക്കുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്ന സമയത്ത് പൊലീസ് ഉണ്ടായിരുന്നില്ല.
അതേസമയം ആരേയും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നാണ് നല്ലളം പൊലീസ് പറയുന്നത്. കൽപറ്റ പൊലീസ് സ്റ്റേഷനിൽ നിന്നും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നല്ലളം പൊലീസ് ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. വീട്ടിൽ ഇല്ലാതിരുന്നതിനാൽ വിളിപ്പിക്കുകയായിരുന്നുവെന്നും കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പൊലീസ് പറയുന്നു.
ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ മടങ്ങുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞുനിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലായിരുന്നു കല്‍പ്പറ്റ പൊലീസ് കേസെടുത്തത്. മുണ്ടേരി ടൗണിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താൻ കൽപ്പറ്റ പൊലീസ് നല്ലളം സ്റ്റേഷനിൽ വിവരം അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് നല്ലളം പൊലീസ് ജിഷ്ണുവിന്റെ വീട്ടിലെത്തിയെന്നാണ് വിവരം. ഗീതയാണ് ജിഷ്ണുവിന്റെ അമ്മ. സഹോദരൻ: ജിത്തു.
English summary;the young man found dead in mystery
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.