15 December 2025, Monday

Related news

December 7, 2025
October 20, 2025
May 15, 2025
February 4, 2025
December 4, 2024
May 27, 2024
September 11, 2023
July 24, 2023
July 24, 2023
July 6, 2023

ചേട്ടന്‍റെ ഭാര്യയുമായി അവിഹിതബന്ധം ഇല്ലെന്നു തെളിയിക്കാന്‍ യുവാവിന് അഗ്നിപരീക്ഷ

Janayugom Webdesk
ന്യൂഡല്‍ഹി
March 4, 2023 12:21 pm

സഹോദരന്‍റെ ഭാര്യയുമായി അവിഹിത ബന്ധമില്ലെന്നു തെളിയിക്കാന്‍ യുവാവിന് അഗ്നിപരീക്ഷ നേരിടേണ്ടി വന്നു. തെലുങ്കാനയിലെ മുലുഗുവില്‍ ഉള്ള ഗംഗീധര്‍ എന്ന യുവാവിനാണ് ഈ അവസ്ഥ. ഈ ദുരാചാരം നടത്തിയിട്ടും ഇയാള്‍ നിരപരാധിയാണെന്ന് സമ്മതിക്കാന്‍ ഗ്രാമത്തിലെ പ്രധാനികള്‍ തയ്യാറാകുന്നുമില്ല. ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരിക്കുകയാണ്. സ്വന്തം ഭാര്യയെ വഞ്ചിച്ചെന്നും ചേട്ടന്റെ ഭാര്യയുമായി അവിഹിത ബന്ധം പുലല്‍ത്തിയെന്നുമാണ് പരാതി. നിരവധിപേര്‍ കമന്‍റുമായി എത്തിയിട്ടുണ്ട്. ആനമണ്ടത്തരമെന്നും ഇന്ത്യയിലെ സാക്ഷരതാ നിലവാരം എന്നും കളിയാക്കിയാണ് പോസ്റ്റുകള്‍.

തന്റെ നിരപരാധിത്വം തെളിയിച്ചിട്ടും ഗ്രാമത്തലവന്‍മാര്‍ അംഗീകരിക്കാതെ വന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ പൊലീസിനെ സമീപിച്ചതോടെയാണ് ഈ പ്രാകൃതദുരാചാരം പുറംലോകം അറിയുന്നത്.

 

Eng­lish Summary:
The young man has to under­go an ordeal to prove that he is not hav­ing an affair with his broth­er’s wife

 

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.