26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

അമിതവേഗത്തിലെത്തിയ ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ചു

Janayugom Webdesk
നെടുങ്കണ്ടം
January 28, 2022 8:16 pm

അമിതവേഗതയില്‍ എത്തിയ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ബാലഗ്രാം കാലമുരിങ്ങയില്‍ ജോര്‍ജ് — ബിന്നി ദമ്പതികളുടെ മകന്‍ ജിമ്മി ജോര്‍ജ് (22) ആണ് മരിച്ചത്. നെടുങ്കണ്ടം ഉമാമഹേശ്വരക്ഷേത്രത്തിന് മുമ്പിലാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബൈക്ക് ബസിനെ ഓവര്‍ടേക്ക് ചെയ്ത് എത്തിയ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജിമ്മി ബൈക്കില്‍ നിന്നും തെറിച്ച് ഓടിക്കൊണ്ടിരുന്ന ബസിന്റെ മുകളില്‍ ഇടിച്ച് വീണ്ടും കാറിന്റെ ഒരു വശത്ത് തട്ടി കുമളി മൂന്നാര്‍ സംസ്ഥാന പാതയിലേക്ക് പതിച്ചു. ബൈക്ക് രണ്ടായി ഒടിയുകയും കാറിന്റെ മുന്‍വശം തകരുകയും ടെയര്‍ പഞ്ചറാകുകയും ചെയ്തു. നാട്ടുകാര്‍ ജിമ്മിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയക്കും ശരീരത്തിനും ഗുരുതരമായ പരുക്കേറ്റിരുന്നു. നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെടുങ്കണ്ടം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: The young man was ki-lled when his speed­ing bike col­lid­ed with a car

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.