24 January 2026, Saturday

Related news

January 16, 2026
January 15, 2026
January 7, 2026
December 28, 2025
December 24, 2025
December 23, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025

യുവതിയും അഞ്ച് വയസുകാരി മകളും വീട്ടിനുള്ളില്‍ ക ഴുത്തറുത്ത നിലയിൽ

Janayugom Webdesk
പട്ന
November 18, 2023 4:49 pm

ബിഹാറില്‍ യുവതിയെയും അഞ്ചുവയസ്സുള്ള മകളെയും കൊ ല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബക്സർ ജില്ലയിലാണ് വീട്ടിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനിതാ ദേവി (29), മകൾ സോണി കുമാരി എന്നിവരാണ് മരിച്ചതെന്ന് ബക്സർ പൊലീസ് സൂപ്രണ്ട് മനീഷ് കുമാർ പറഞ്ഞു. 

സംഭവം നടക്കുമ്പോൾ അനിതയുടെ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. ആൺമക്കളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയത്. സംഭവം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത വസ്തുക്കൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എസ്പി വ്യക്തമാക്കി.

Eng­lish Sum­ma­ry: The young woman and her five-year-old daugh­ter were stran­gled inside the house
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.