24 January 2026, Saturday

കല്ലടയാറ്റില്‍ ഇറങ്ങിയ യുവതി മരിച്ചു

Janayugom Webdesk
പത്തനംതിട്ട
August 7, 2023 7:25 pm

പത്തനംതിട്ട കല്ലടയാറ്റില്‍ ഇറങ്ങിയ യുവതി മരിച്ചു. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല 20 വയസ്സില്‍ താഴെ പ്രായം തോന്നിക്കും ബെയിലി പാലത്തിനായി നിര്‍മിച്ച കല്‍ക്കെട്ടിനു സമീപത്തു നിന്ന് നടന്ന് ഏനാത്ത് ജംക്ഷനു സമീപം ആറ്റിലേക്കിറങ്ങുകയായിരിന്നുവെന്ന് കണ്ടു നിന്നവര്‍ പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അഗ്‌നി രക്ഷ സേനയെത്തി കരയ്‌ക്കെത്തിക്കുകയും തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആത്മഹത്യയാണന്നാണ് സൂചന.

Eng­lish Sum­ma­ry; The young woman died in Kalla­da river

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.