പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തുടര്‍ച്ചയായി ഉണ്ടായ അപകടങ്ങളില്‍ പെട്ട് പൂര്‍ണ്ണമായും കിടപ്പിലായ വാസന്തി ഏറെ നാളായി ചികിത്സയിലായിരുന്നു.വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച നാല് അപകടങ്ങള്‍ മച്ചാട്ട് വാസന്തിയെ ദുരിതത്തിലാക്കിയിരിക്കുന്നു.ഒന്‍പതാംവയ്സില്‍ തുടങ്ങിയ സംഗീത ജീവിതമാണ് മച്ചാട്ട് വാസന്തിയുടേത്. സംഗീതജ്ഞന്‍ ബാബുരാജിന്‍റെ പ്രിയപ്പെട്ട ഗായികയായ മച്ചാട്ട് വാസന്തി നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. പച്ചപ്പനം തത്തേ പൊന്നാര പൂമുത്തേ, മണിമാരൻ തന്നത് തുടങ്ങിയ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കമ്മ്യൂണിസ്റ്റ് അനുഭാവിയായ മച്ചാട്ട് കൃഷ്ണന്റെ മകളായ വാസന്തി തീരെ ചെറുപ്പത്തില്‍ വിപ്ലവ നാടകങ്ങളില്‍ പാട്ടുപാടിയാണ് സംഗീത രംഗത്തേക്ക് അരങ്ങേറുന്നത്. എം എസ് ബാബുരാജിന്റെ സംഘത്തിലെ പ്രധാന ഗായികയായി മാറിയതാണ് വാസന്തിയുടെ ജീവിതത്തിന്റെ വഴിത്തിരിവായത്. കല്ലായിയിലെ ബാബുരാജിന്റെ വീട്ടില്‍ കുറേക്കാലം സംഗീതം പഠിച്ചതോടെ വാസന്തിയുടെ കഴിവുകള്‍ക്ക് തിളക്കം വച്ചു. ഓളവും തീരവും എന്ന ചിത്രത്തില്‍ പി ഭാസ്‌കരന്‍-ബാബുരാജ് കൂട്ടുകെട്ടില്‍ പിറന്ന മണിമാരന്‍ തന്നത് എന്ന പാട്ടിലൂടെയാണ് സിനിമാ രംഗത്ത് വാസന്തി ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.