മലയാളികള്‍ക്ക് കൈനിറിയെ സിനിമകളുമായി മലയാള ചലച്ചിത്ര ലോകം. അതും മികച്ച സിനിമകള്‍. കോവിഡെന്ന മഹാമാരിക്ക് ശേഷം ഒരുപക്ഷെ ഇതാദ്യമായിരിക്കും ക്രിസ്മസ്, പുതുവത്സരനാളുകള്‍ ഇത്രയധികം ചിത്രങ്ങള്‍, അവയെല്ലാം മികച്ച കളക്ഷനോടെ തീയേറ്ററുകളില്‍ കുതിക്കുന്നത്. ബറോസ്, മാര്‍കോ, റൈഫിള്‍ ക്ലബ്, ഇഡി എന്നീ ചിത്രങ്ങളാണ് തിയേറ്ററുകളില്‍. ഏത് സിനിമ ആദ്യം കാണുമെന്ന സംശയത്തിലാണ് മിക്ക പ്രേക്ഷകരും. മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ അദ്ദേഹത്തിന്റെ സംവിധാനത്തിലൊരു സിനിമ. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമിട്ട് ബറോസ് തിയേറ്ററിലെത്തിയ സന്തോഷത്തിലാണ് ഏവരും. മലയാളത്തിന്റെ അഭിനയ വിസ്മയമാണ് മോഹന്‍ലാല്‍. അദ്ദേഹം തന്റെ സംവിധാനത്തിലൂടെയും വിസ്മയിപ്പിച്ചിരിക്കുകയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെന്ന് തുടങ്ങി ഏതൊരു പ്രേക്ഷകനും ഒരുപോലെ തീയേറ്ററിലെത്തി ത്രിഡിയില്‍ ബറോസ് ആസ്വദിക്കാം. ചിത്രം ആസ്വാദനത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ലളിതമായ ഒരു നാടോടിക്കഥയില്‍, ഗംഭീരമായ വിഷ്വലുകളുമായി ഒരു മനോഹരമായ ചിത്രം ഒരുക്കിയിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തില്‍ നായകവേഷത്തിലും, സംവിധായകനായും, ഗായകനായും എല്ലാം ചിത്രം മോഹന്‍ലാലിന്റെ പ്രകടനം കാണാം.
യുവത്വം ഏറ്റെടുത്ത ചിത്രമായാണ് ഉണ്ണിമുകുന്ദന്‍ നായകനായെത്തിയ മാര്‍കോയെ പ്രേക്ഷകര്‍ അടയാളപ്പെടുത്തുന്നത്. മലയാളത്തിലെ മോസ്റ്റ് വയലന്റ് ആക്ഷന്‍ ചിത്രം എന്ന വിശേഷണവും ചിത്രത്തിനുണ്ട്. രക്തം ചീന്തിയ ഫോട്ടോകള്‍ ഉള്‍പ്പെട്ട ചിത്രത്തിന്റെ പോസ്റ്ററുകളും ആ സൂചനകള്‍ നല്‍കിയിരുന്നു. ഓപ്പണിങ്ങില്‍ 11 കോടിയോളം നേടിയ ചിത്രത്തിന് വലിയ മുന്നേറ്റമാണ് നിലവില്‍. വരും ദിവസങ്ങളില്‍ മാര്‍കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷന്‍ ഉയര്‍ത്തിയാല്‍ വമ്പന്‍ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍, ഒപ്പം ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബിലേക്കുള്ള പ്രവേശനവും ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തില്‍ സിദ്ദീഖ്, ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ്, അഭിമന്യു തിലകന്‍, യുക്തി തരേജ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. സംവിധായകന്‍ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദന്‍ ഫിലിംസും ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെല്‍വരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുവാണ്.
പക്കാ മാസ്- ത്രില്ലാറായ ആഷിഖ് അബു സംവിധാനം ചെയ്ത് ക്രിസ്മമസ് നാളില്‍ തിയേറ്ററിലെത്തിയ റൈഫിള്‍ ക്ലബ്ബ്. വളരെ സ്‌റ്റൈലിഷ് മേക്കിങ് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകത. വിന്റേജ് ലുക്കില്‍ ആദ്യാവസാനം വരെ ഡാര്‍ക്ക് തീം ഫോളോ ചെയ്ത് അണിയിച്ചൊരുക്കിയ ചിത്രം ഓരോ പ്രേക്ഷകനെയും ദൃശ്യമികവില്‍ മറ്റൊരുതലത്തിലേക്കെത്തിക്കുന്നു. ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിജയരാഘവന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി സ്‌ക്രീനിലെത്തുന്നത്. റാഫി, വിനീത് കുമാര്‍, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ് സൂരജ്, സെന്ന ഹെഗ്ഡെ, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കര്‍, നിയാസ് മുസലിയാര്‍, റംസാന്‍ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്‌സ്, സജീവ് കുമാര്‍, കിരണ്‍ പീതാംബരന്‍, ഉണ്ണി മുട്ടത്ത്, ബിബിന്‍ പെരുമ്പിള്ളി, ചിലമ്പന്‍, ഇന്ത്യന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായെത്തുന്നു.
ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഇഡി (എക്‌സ്ട്രാ ഡീഡന്റ്)ക്ക് മികച്ച പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് നായകനായ ചിത്രം ആഷിഫ് കക്കോടിയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രയ്മ്‌സും സുരാജ് വെഞ്ഞാറമൂടിന്റെ വിലാസിനി സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. സുരാജ് വെഞ്ഞാറമൂട് ബിനുവായി ചിത്രത്തില്‍ നിറഞ്ഞാടുന്നു. ഹ്യൂമര്‍ ജോണറില്‍ ഒരുക്കിയ ചിത്രത്തില്‍ ഗ്രേസ് ആന്റണി, പുതുമുഖം ദില്‍ന, വിനയപ്രസാദ്, റാഫി, സുധീര്‍ കരമന, ശ്യാം മോഹന്‍, സജിന്‍ ചെറുകയില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.