10 January 2026, Saturday

Related news

December 29, 2025
December 27, 2025
December 27, 2025
December 26, 2025
December 25, 2025
December 22, 2025
December 22, 2025
December 21, 2025
December 15, 2025
December 12, 2025

ബ്രിട്ടനിലെ മ്യൂസിയത്തില്‍ മോഷണം; ഇന്ത്യന്‍ പുരാവസ്തുക്കളടക്കം 600 ഓളം അമൂല്യവസ്തുക്കള്‍ നഷ്ടമായി

Janayugom Webdesk
ന്യൂഡല്‍ഹി
December 12, 2025 9:58 pm

ബ്രിട്ടനിലെ ബ്രിസ്റ്റോളിലെ ഒരു മ്യൂസിയത്തില്‍ നടന്ന വന്‍ കവര്‍ച്ചയില്‍ ബ്രിട്ടീഷ് ഭരണകാലത്തുള്ള ഇന്ത്യന്‍ പുരാവസ്തുക്കളും മോഷണം പോയി. അമൂല്യമായ 600 ലധികം വസ്തുക്കളാണ് ഇവിടെ നിന്ന് നഷ്ടപ്പെട്ടത്. മോഷണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ് മ്യൂസിയത്തിലെ ‘ബ്രിട്ടീഷ് എംപയര്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത്’ ശേഖരത്തില്‍ നിന്ന് വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടതെന്നാണ് വിവരം. 

സംഭവസ്ഥലത്ത് കണ്ട നാല് യുവാക്കളുടെ വ്യക്തമല്ലാത്ത സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ആനക്കൊമ്പില്‍ തീര്‍ത്ത ബുദ്ധപ്രതിമ, ഒരു ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥന്റെ അരപ്പട്ടയുടെ ബക്കിള്‍ എന്നിവ മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു. കവര്‍ച്ച പോയ വസ്തുക്കള്‍ ബ്രിട്ടീഷ് ചരിത്രത്തിന്റെ വിവിധ തലങ്ങളിലേക്ക് വെളിച്ചം വീശുന്ന ശേഖരത്തിന്റെ ഭാഗമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.