6 February 2026, Friday

Related news

January 25, 2026
October 31, 2025
October 22, 2025
October 20, 2025
October 19, 2025
October 15, 2025
October 13, 2025
October 13, 2025
October 10, 2025
October 9, 2025

കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി മോഷണം

Janayugom Webdesk
കോഴിക്കോട്
November 17, 2023 3:56 pm

കോഴിക്കോട് ഓമശ്ശേരിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മുളകുപൊടി വിതറി മോഷണം. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ മാങ്ങാപ്പൊയിലിലെ എച്ച്പിസിഎൽ പെട്രോൾ പമ്പിലാണ് മോഷണം. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

പെട്രോൾ പമ്പിലെത്തിയ മൂന്ന് യുവാക്കൾ പമ്പിലെ ജീവനക്കാരന്റെ കണ്ണിൽ മുളക് പൊടി വിതറിയ ശേഷം തലയിൽ മുണ്ടിട്ട് മൂടിയാണ് മോഷണം നടത്തിയത്. 10000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പമ്പ് ഉടമ വ്യക്തമാക്കി.

മൂന്ന് യുവാക്കൾ പമ്പിലെത്തി പ്രദേശം നിരീക്ഷിച്ചതിന് ശേഷം ജീവനക്കാരനെ അക്രമിക്കുന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.

Eng­lish Sum­ma­ry: Theft at kozhikode petrol pump
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.