8 January 2025, Wednesday
KSFE Galaxy Chits Banner 2

സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം; പ്രതി അറസ്റ്റിൽ

Janayugom Webdesk
കായംകുളം 
January 7, 2025 9:18 pm

കായംകുളം പത്തിയൂർ ഹൈസ്കൂളിന്റെ വാതിൽ കുത്തി തുറന്ന് 35000 രൂപ വിലവരുന്ന പ്രോജക്റ്ററും ലാപ് ടോപ്പും മോഷണം ചെയ്ത് ബാംഗ്ലൂരിലേക്ക് കടന്നുകളഞ്ഞ കേസിലെ പ്രതിയായ തമിഴ്നാട് സ്വദേശി മാർത്താണ്ടം വില്ലേജിൽ സിറിയക്കാട്ടുവിള വീട്ടിൽ ജസിം ( 27) നെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയത് . സ്ഥിരമായി സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന ഇയാള്‍ മോഷണം നടത്തിയതിന് ശേഷം ബാംഗ്ലൂരിലേക്ക് കടന്നുകളയുകയായിരുന്നു പതിവ്. ഇൻസ്പെക്ടർ നിസാമുദ്ദിൻ ജെ , പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷാനവാസ് ‚വിഷ്ണു എസ്സ് നായർ, വിനോദ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.