10 December 2025, Wednesday

Related news

October 31, 2025
October 22, 2025
October 20, 2025
October 19, 2025
October 15, 2025
October 13, 2025
October 13, 2025
October 10, 2025
October 9, 2025
October 6, 2025

പൂജപ്പുര ജയില്‍ കഫ്‌തീരിയയിലെ മോഷണം; പ്രതിയെ പിടികൂടി

Janayugom Webdesk
തിരുവനന്തപുരം
August 26, 2025 2:40 pm

പൂജപ്പുര ജയിലിലെ കഫ്ത്തീരിയയിൽ മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടി പൊലീസ്. പോത്തൻകോട് സ്വദേശി അബ്ദുൾഖാദി ആണ് പിടിയിലായത്. ഇയാള്‍ ഇതേ ജയിലിലെ മുൻ തടവുകാരനാണ് . ഇയാൾ കഫ്റ്റീരിയൽ നേരത്തെ ജോലി നോക്കിയിരുന്നു. രണ്ട് വർഷം മോഷണക്കേസില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

ഒരാഴ്ച മുൻപായിരുന്നു മോഷണം നടന്നത്. സെൻട്രൽ ജയിലിനോട് ചേർന്ന് പ്രവർത്തിക്കുന്ന കഫറ്റീരിയയിൽ നിന്ന് നാല് ലക്ഷത്തോളം രൂപയാണ് കവർന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ കളക്ഷൻ തുകയാണ് നഷ്ടപ്പെട്ടത്. പത്തനംതിട്ട തിരുവല്ലയിൽ നിന്നാണ് പ്രതിയെ പൂജപ്പുര പൊലീസ് പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.