കുമളിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും ഐ ഫോണ്‍ അടക്കം മോഷ്ടിച്ച തമിഴ്‌നാട്ടിലെ സ്വകാര്യ ബാങ്ക് മാനേജര്‍ പൊലീസ് പിടിയില്‍.
തൃച്ചി ഡിആര്‍ ബാങ്ക് സെയില്‍സ്മാനേജരായ ദീപക് (24)നെയാണ് കുമളി പോലീസ് ത്രിച്ചിയില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച വിനോദസഞ്ചാരത്തിന്റെ ഭാഗമായി ബാങ്കിലെ മാനേജര്‍മാരായ ഏട്ടോളം ആളുകള്‍ ചേര്‍ന്നാണ് കുമളിയില്‍ എത്തിയത്. ഇതിനിടയിലാണ് ദീപക് വൈകിട്ട് ആറരയോടെ കുമളി തേക്കടി ജംഗ്ഷനിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും ഐഫോണും സാധാരണ ഫോണും, കൂടാതെ മറ്റ് പല കടകളില്‍ നിന്നുമായി സൈക്കിള്‍ അടക്കമുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തത്.
60, 000 രൂപ പ്രതിമാസം ബാങ്കില്‍ നിന്നും ശമ്പളം വാങ്ങുന്ന വ്യക്തിയാണ് ദീപക്. പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ദീപക് സഞ്ചരിച്ച വാഹനത്തിന്റെ നമ്പര്‍ ലഭിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുമളി പൊലിസ് സ്റ്റേഷന്‍ എസ്എച്ച്ഒ സുജിത് പി എസ്, സബ് ഇന്‍സ്പെക്ടര്‍മാരായ ബിബിന്‍, ജമാലുദ്ധീന്‍, എഎസ്ഐ മാരായ സുബൈര്‍, സാദിഖ്, ഷിജുമോന്‍, ദുരൈ, സലില്‍ രവി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
English Summary: Theft while on tour; Tamilnadu bank manager arrested by police
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.