12 December 2025, Friday

Related news

December 8, 2025
November 21, 2025
November 7, 2025
November 4, 2025
October 24, 2025
September 14, 2025
September 1, 2025
August 3, 2025
July 22, 2025
July 9, 2025

കോളര്‍, ഐഡി ഡ്രോൺ സംവിധാനങ്ങൾ ഉപയോഗിച്ച് കാട്ടാനശല്യം പ്രതിരോധിക്കണമെന്ന ആവശ്യം ശക്തം

Janayugom Webdesk
പാലക്കാട്
April 17, 2025 10:58 am

ഡ്രോൺ പോലെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന മനുഷ്യാ വകാശ കമ്മിഷൻ ഉത്തരവ് നടപ്പിൽ വരുത്തുന്നതിൽ സർക്കാരും വനം വകുപ്പും അലംഭാവം കാട്ടുന്നതായി ആരോപണമുയരുന്നു. ഇതു സംബന്ധിച്ച് 2022ലാണ് കഞ്ചിക്കോട് സ്വദേശി മനോഹർ ഇരിങ്ങൽ നൽകിയ പരാതി പ്രകാരം ജില്ലയിലെ വന്യ മൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കണമെന്ന് ഉത്തരവുണ്ടായത്. ഡ്രോണ്‍ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള രൂപ രേഖ തയ്യാറാക്കി സർക്കാറിനും ചീഫ് പ്രിൻസിപ്പൽ ഫോറെസ്റ്റ് കൺസർവേറ്റർ, ചീഫ് വൈൽഡ് ലൈഫ് വാർഡർക്കും സമർപ്പിക്കാൻ കമ്മിഷൻ ജില്ലാ ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർക്ക് നിർദേശം നൽകിയത്. എന്നാൽ ഈ ഉത്തരവു നൽകി മൂന്നു വർഷം കഴിഞ്ഞിട്ടും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിൽ വരുത്തുന്നതിനുള്ള ശ്രമം പോലും ജില്ലയിലെ ഈ ഡിപ്പാർട്മെന്റിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ലെന്നാണ് ആ രോപിക്കപ്പെടുന്നത്.
വന്യ ജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നതു തടയുന്നതിനായി വൈദ്യുത വേലികളും, ഹാങ്ങിങ്, റെയിൽ ഫെൻസിങ്, കിടങ്ങുകൾ, ആനമതിൽ തുടങ്ങിയ പദ്ധതി നിർമ്മാണ പ്രവൃത്തി കൾക്കും ഉദ്യോഗസ്ഥ പെട്രോളിംഗ്, നിരീക്ഷണങ്ങൾക്കുമൊക്കെയായി ഓരോ പ്രാവശ്യവും കോടികളാണ് സർക്കാർ ചിലവഴിക്കു ന്നത്. ഇവയെല്ലാം പാഴ്ചിലവും ഉപയോഗ രഹിതവുമാണെന്നാണ് നാട്ടുകാ രുടെ അഭിപ്രായം. വന്യ മൃഗങ്ങളുടെ സഞ്ചാ രത്തിനു കാട്ടിനുള്ളിൽ നിരവധി വഴികളാണുള്ളത്. ഇവ ഫെൻസിങ് തുടങ്ങിയ മാർഗ ങ്ങളിലൂടെ നിയന്ത്രിക്കുക അസാധ്യമാ ണെന്നു മനസ്സിലാക്കിയതു കൊണ്ടാണ് മനുഷ്യാവകാശ കമ്മീഷൻ ഡ്രോൺ നിരീക്ഷണം പോലെയുള്ള ആധു നിക മാർഗങ്ങൾ ഉപയോഗപ്പെടുത്തണ മെന്ന ഉത്തരവു നൽകിയത്. എന്നാൽ ഇവ നടപ്പിൽ വരുത്തുന്ന തിൽ മെല്ലെപ്പോക്ക് സമീപനമാണ് ഡിപ്പാർട്മെന്റ് പിന്തുടരുന്നത്. 

പാലക്കാട് ജില്ലയിൽ കാട്ടാന അക്രമണം മൂലം മരണം ഉൾപ്പെടെയുള്ള നിരവധി അപകടങ്ങൾ ഈ അടുത്ത കാലത്തുണ്ടായിട്ടുപോലും ഡ്രോൺ നിരീ ക്ഷണങ്ങൾ ഉപയോഗപ്പെടുത്തുന്ന തിനുള്ള ആലോചനയൊന്നും വനം വകുപ്പിന്റെ ഭാ ഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും ആക്ഷേപ മുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങിയ ശേഷം മാത്രമേ ഇപ്പോൾ വന്യ ജീവികളെപ്പറ്റി വനം വകുപ്പിനു അറിവുള്ളു. കാട്ടാനകളെ കണ്ടെത്തി ജനവാസ മേഖലകളിൽ ഇറങ്ങുന്നതു തടയുന്നതിനായുള്ള ഡ്രോൺ നിരീക്ഷണം മൂന്നാർ, ചിന്നക്കനാൽ,ദേവീകുളം നിലമ്പൂർ റേഞ്ചുകളിൽ വനം വകുപ്പ് നടത്തുന്നു.ഡ്രോൺ പോലെയുള്ള ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന മനുഷ്യാ വകാശ കമ്മിഷൻ ഉത്തരവ് നടപ്പിൽ വരുത്തുന്നതിൽ സർക്കാരും വനം വകുപ്പും അലംഭാവം കാട്ടുന്നതായി ആരോ
ഡ്രോണിൽ ലഭിക്കുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യം സംബന്ധിച്ചുള്ള വിവരങ്ങൾ അതാതു പ്രദേശങ്ങളിലെ പഞ്ചായത്തംഗങ്ങൾ, ഫീൽഡ് ഓഫിസർമാർ എന്നിവരുടെ മൊബൈൽ വാട്സാപ്പ് ഗ്രൂപ്പുകളിലേക്കു അയയ്ക്കുകയും ആക്ഷൻ ഗണ്ണുകൾ പ്രവർത്തിപ്പിക്കുന്നതിൽ പരിചയം സിദ്ധിച്ച ആർആർടി ടീമിനെ നിയോഗിക്കുന്നതിനുള്ളനടപടിയും പ്രസ്തു ത ജില്ലകളിൽ സ്വീകരിച്ചിട്ടുള്ളതാണ് ജില്ലയിലെ വനം വകുപ്പ് ഇത്തരത്തിലുള്ള പ്രായോഗിക നടപടികൾ സ്വീകരിച്ചിട്ടില്ല.
വനം വകുപ്പ് പുറത്തു വിട്ട കണക്കു പ്രകാരം 2023 ‑24 വർഷത്തിൽ നമ്മുടെ സംസ്ഥാനത്ത് ആകെ 94പേരുടെ ജീവനാണ്വന്യ ജീവി ആക്രമണം മൂലം നഷ്ടമായത്. 2025ൽ മാത്രം 15‑ല്‍ അധികം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

കാട്ടാനകള്‍ക്ക് കോളര്‍ ഐ ഡി ഘടിപ്പിച്ച് ഡ്രോണിൽ പവർ വീഡിയോ ട്രാൻസ്മിറ്റർ ഉപയോഗപ്പെടുത്തി 10 കി. മീറ്റർ ചുറ്റളവിലെ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗ സാന്നിധ്യം ലൈവ് വീഡിയോ വഴി നിരീക്ഷണം നടത്തി മുന്നറിയിപ്പു നൽകുവാൻ വനം വന്യ ജീവി വകുപ്പിന് സാധിക്കും. ഡ്രോണുകൾ ഉപയോഗിച്ച് ഫലപ്രദമായി നിരീക്ഷണം നടത്താമെന്നുതന്നെയാണ് വ്യോമയാന ഗവേഷകനും റിട്ടയേർഡ് എയർഫോഴ്സ് ഉദ്യോഗസ്ഥനുമായ കോട്ടയം സ്വദേശി ഗിരീഷ് നാരായണൻ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ വിഷുദിവസം ആതിരപ്പള്ളിയില്‍ മൂന്നു വിലപ്പെട്ട മനു,യ ജീവനാണ് ആനക്കലിയില്‍ പൊലിഞ്ഞത്. ഇവുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം നല്‍കുകയും വേണം. എന്നാല്‍ കാട്ടാനകളെ നിരീക്ഷിക്കുന്നതിന് അവയ്ക്ക് കോളര്‍ ഐഡി സംവിധാനവും ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കിയാല്‍ വിലപ്പെട്ട മനുഷ്യ ജീവന്‍ രക്ഷപ്പെടുത്താനും ഉദ്യോഗസ്ഥര്‍ക്ക് ഭയമില്ലാതെ സഞ്ചരിക്കാനും കഴിയും. ഇതുവഴിവിലപ്പെട്ട ജീവന്‍ രക്ഷിക്കുന്നതിനൊപ്പം സര്‍ക്കാര്‍ ഖജനാവ് ചോരാതിരിക്കാനും കഴിയും ഡ്രോണ്‍ നിരീക്ഷണ സംവിധാനത്തിന് കഴിയും എന്നത് സര്‍ക്കാര്‍ കണ്ടില്ലെന്നു വയ്ക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.