29 March 2025, Saturday
KSFE Galaxy Chits Banner 2

Related news

March 27, 2025
March 18, 2025
March 11, 2025
March 11, 2025
February 24, 2025
February 15, 2025
February 7, 2025
February 3, 2025
January 27, 2025
January 24, 2025

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് ഒരു പ്രതിദിന സർവീസ് കൂടി 

Janayugom Webdesk
തിരുവനന്തപുരം
May 21, 2023 6:41 pm
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് ഒരു പ്രതിദിന സർവീസ് കൂടി തുടങ്ങുന്നു. ഇൻഡിഗോ എയർലൈൻസിന്റെ പുതിയ സർവീസ് ഇന്ന്  തുടങ്ങും. ഈ റൂട്ടിലെ ഇൻഡിഗോയുടെ മൂന്നാമത്തെ പ്രതിദിന സർവീസ് ആണിത്.
മുംബൈ-തിരുവനന്തപുരം സർവീസ് (6ഇ 5114) രാവിലെ 6.20ന്  പുറപ്പെട്ട് 8.25ന് മണിക്ക് എത്തും. മടക്ക വിമാനം (6ഇ 5116) തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.55ന് ന് പുറപ്പെട്ട് 11 മണിക്ക് മുംബൈയിലെത്തും. ശംഖുമുഖത്തെ ഡോമെസ്റ്റിക് ടെർമിനലിൽ നിന്നായിരിക്കും സർവീസ്.
മുംബൈ വഴി ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും യൂറോപ്പ്, യുകെ, യുഎസ്, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്‌ട്ര നഗരങ്ങളിലേക്കും കണക്ടിവിറ്റി ഉറപ്പാക്കുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം- മുംബൈ സെക്ടറിലെ ആറാമത്തെ പ്രതിദിന സർവീസാണിത്. എയർ ഇന്ത്യയും ഇൻഡിഗോയും നിലവിൽ രണ്ട് പ്രതിദിന സർവീസുകൾ വീതം നടത്തുന്നുണ്ട്. വിസ്താരയുടെ പുതിയ സർവീസ് ജൂൺ ഒന്ന് മുതൽ തുടങ്ങും.
eng­lish summary;There is also a dai­ly ser­vice from Thiru­vanan­tha­pu­ram Air­port to Mumbai
you may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.