
രാജ്യത്തെ ഭിന്നശേഷിക്കാരുടെ കൃത്യമായ എണ്ണം ലഭ്യമല്ലെന്ന കേന്ദ്രസര്‍ക്കാര്‍ വിശദീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി പാര്‍ലമെന്ററി സമിതി. 2021 സെൻസസ് പൂര്‍ത്തിയാകുന്നതുവരെ ലഭ്യമായ വിവരങ്ങള്‍ ഉപയോഗിച്ച് ഭിന്നശേഷിക്കാരുടെ എണ്ണം കണക്കാക്കണമെന്ന് ബിജെപി എംപി രമാദേവി അധ്യക്ഷയായ പാനല്‍ അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍, സര്‍വേയുടെ കണക്കുകള്‍, വിദഗ്ധരില്‍ നിന്നുള്ള വിവരം എന്നിവ ഉപയോഗിക്കാമെന്നും പാനല്‍ നിര്‍ദേശിച്ചു. രജിസ്ട്രാര്‍ ജനറലിന്റെ ഓഫിസ് സംഘടിപ്പിക്കുന്ന 10വര്‍ഷം കൂടുമ്പോഴുള്ള സര്‍വേയും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേ വഴിയുമാണ് ഭിന്നശേഷിക്കാരുടെ കണക്കുകള്‍ എടുക്കുന്നതെന്നും സാമൂഹിക നീതി, ശാക്തീകരണ പാര്‍ലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സര്‍ക്കാര്‍ വ്യക്തമാക്കി.
ദേശീയ കുടുംബ ആരോഗ്യ സര്‍വേയില്‍ ഭിന്നശേഷിക്കാരെ സംബന്ധിച്ച ചോദ്യങ്ങള്‍ ഒഴിവാക്കിയത് ഭിന്നശേഷി അവകാശ സംരക്ഷകരും പ്രതിപക്ഷവും ഉയര്‍ത്തിക്കാട്ടിയായിരുന്നു. ഇതിന് പിന്നാലെയാണ് ഭിന്നശേഷിക്കാരുടെ കൃത്യമായ എണ്ണം ലഭ്യമല്ല എന്ന സര്‍ക്കാരിന്റെ മറുപടി. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് യുഡിഐഡി കാര്‍ഡുകള്‍ ലഭ്യമാക്കിയതായി ഭിന്നശേഷി ശാക്തീകരണ വകുപ്പ് അറിയിച്ചു. എന്നാല്‍ ഇത് തെറ്റാണെന്നും 94.09ലക്ഷം യുഡിഐഡി കാര്‍ഡുകള്‍ വിതരണം ചെയ്തതായാണ് കണക്കുകളെന്നും 10വര്‍ഷം മുമ്പത്തെ ഭിന്ന ശേഷിക്കാരുടെ എണ്ണം ഇതിന്റെ ഇരട്ടിയായിരുന്നുവെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
English Summary; Parliamentary committee criticized the central government
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.