
വെടി നിര്‍ത്തല്‍ പ്രാഖ്യാപിച്ചെങ്കിലും വന്നെങ്കിലും എങ്ങുമെത്താതെ ഗാസയിലെ സമാധാനം. സമാധാനകരാര്‍ ഒപ്പിട്ടെങ്കിലും പാലിക്കപ്പെടാതെ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണങ്ങളും വെടിവയ്പ്പുകളും തുടരുകയാണ്. ഹമാസുമായുള്ള ദുർബലമായ വെടിനിർത്തൽ കരാറിന്റെ ഭാവിയെക്കുറിച്ച് ആശങ്കകൾ ഉയർത്തിക്കൊണ്ട്, കരാർ പുനഃസ്ഥാപിക്കുന്നതിനായി അമേരിക്ക ഇടപെട്ടേക്കും.
കിഴക്കൻ ഗാസയിലെ തുഫ അയൽപക്കത്തിന് കിഴക്കുള്ള അൽ‑ഷാഫ് പ്രദേശത്ത് ഇസ്രായേൽ നടത്തിയ രണ്ട് ആക്രമണങ്ങളിലായി നാല് പേർ കൊല്ലപ്പെട്ടതായി പലസ്തീൻ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. മഞ്ഞ അതിർത്തി രേഖ കടന്ന് തുഫയോട് ചേർന്നുള്ള ഷുജായ അയൽപക്കത്ത് സൈന്യത്തെ സമീപിച്ച തീവ്രവാദികൾക്ക് നേരെ വെടിയുതിർത്തതായും ഇസ്രായേൽ സൈനികർക്ക് “ഭീഷണി ഉയർത്തിയതുകൊണ്ട് ആക്രമിച്ചു എന്നുമാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം ഇസ്രായേൽ സൈന്യം പിൻവാങ്ങി നിലയുറപ്പിച്ച അതിർത്തിയാണിത്.
അതേസമയം, ഇസ്രയേൽ സൈന്യം ഗാസയിലേക്ക് തിരിച്ചയച്ച പലസ്തീനികളുടെ വികൃതമാക്കപ്പെട്ട 135 മൃതദേഹങ്ങൾ നെഗേവ് മരുഭൂമിയിലെ സൈനിക താവളമായ സ്ഡെ ടീമാനിൽ നിന്ന് എത്തിച്ചതാണെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.