16 December 2025, Tuesday

Related news

December 16, 2025
December 16, 2025
December 16, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 14, 2025
December 13, 2025

മക്കൾ ബിജെപിയിൽ പോകുന്നതിൽ പ്രശ്‌നമില്ല, ബാപ്പമാർ പോകാതെ നോക്കിയാൽ മതി: പി കെ കുഞ്ഞാലിക്കുട്ടി

Janayugom Webdesk
മലപ്പുറം
March 8, 2024 1:19 pm

മക്കൾ ബിജെപിയിൽ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതിയെന്നും പി കെ കുഞ്ഞാലിക്കുട്ടി. കെ കരുണാകരന്‍റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്ന സംഭവത്തില്‍ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മക്കൾ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു . അതിനൊന്നും രാഷ്ട്രീയ കേരളം പ്രാധാന്യം കൽപിക്കില്ലെന്നും പിതാക്കൻമാർ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന നിലപാട് മക്കൾ സ്വീകരിച്ചാൽ അതിനെ ജനം ഉൾകൊള്ളില്ല. മക്കളുടെ മണ്ടത്തരമായേ ആളുകൾ അതിനെ കാണൂ. പുച്ഛത്തോടെയേ രാഷ്ട്രീയ കേരളം കാണൂ. അത്തരം തീരുമാനങ്ങളുടെ കൂടെ ആളുകൾ ഉണ്ടാവില്ലെന്നും കൊണ്ടുപോകുന്നവർക്ക് കാര്യവുമുണ്ടാകില്ല കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Eng­lish Summary:There is no prob­lem with chil­dren join­ing BJP, fathers should not go: PK Kunhalikutty
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.